Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അയ്യര്‍ നാവടക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2017, 02:30 am IST
in Vicharam

പ്രധാനമന്ത്രിയെ നീചനെന്ന് വിളിച്ച കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരെ ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുന്‍പ് പാര്‍ട്ടിയില്‍നിന്നും സസ്‌പെന്റ് ചെയ്ത നടപടി ഉചിതമായി.

യാതൊരു തത്വദീക്ഷയുമില്ലാതെ ‘എന്തിനും ഏതിനും’ പ്രധാനമന്ത്രിയെ വിമര്‍ശിച്ചുകൊണ്ടിരുന്ന അയ്യര്‍ക്ക് ഇനി കുറച്ചുനാള്‍ മിണ്ടാതിരിക്കാനുള്ള അവസരമാണ് രാഹുല്‍ ഗാന്ധി ഉണ്ടാക്കിക്കൊടുത്തത്. ഇതോടെ ജനങ്ങള്‍ക്കിടയില്‍ പരിഹാസപാത്രമായിത്തീര്‍ന്ന അയ്യര്‍ രാഷ്‌ട്രീയം വിടുകയാണ് നല്ലത്.

പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്ത ശൈലിയേയും ഭാഷയേയും അഭിനന്ദിക്കില്ലെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കുന്ന രാഹുല്‍ പറഞ്ഞത്. അതിനദ്ദേഹം അഭിനന്ദനം അര്‍ഹിക്കുന്നു. ഇതേപോലെയുള്ള നല്ല ചിന്തകളാണ് അദ്ദേഹത്തിന് ഭാവിയില്‍ വേണ്ടത്.

അനാദരവ് കാണിക്കുന്നവര്‍ക്കും എന്തും വിളിച്ചുകൂകുന്നവര്‍ക്കും മൗനം ഭജിക്കാനുള്ള അവസരമാണിത്. ഇതെഴുതുമ്പോള്‍ കേരളത്തിലെ കാര്യമാണ് ഓര്‍മ്മ വരുന്നത്.

ഇവിടത്തെ മന്ത്രിമാര്‍ അടക്കം രാഷ്‌ട്രീയ നേതാക്കള്‍ അയ്യരെയും കടത്തിവെട്ടുന്നവരാണ്. ഇവര്‍ വ്യക്തിഹത്യ നടത്തുകയും അധാര്‍മികതയ്‌ക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുമ്പോള്‍ തലപ്പത്തിരിക്കുന്ന നേതാക്കള്‍ കണ്ണുമടച്ചിരിക്കുന്നത് കാണാം. ഇതിനെതിരെ പ്രതികരിക്കാന്‍ സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ രംഗത്തുവരണം.

എന്‍. യു.പൈ,

കൊച്ചി

കെവിഎം സമരം!

കോണ്‍ഗ്രസ് പാര്‍ട്ടി തെളിഞ്ഞും മറ്റു പാര്‍ട്ടികള്‍ ഒളിഞ്ഞും മുതലാളിമാരുടെ പക്ഷത്താണെന്നു വ്യക്തമാക്കുന്നതാണ് മൂന്നു മാസത്തോളം പിന്നിട്ട ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്‌സസ് സമരം. ഒരു പാര്‍ട്ടിക്കാരനും മേലില്‍ വോട്ടും ചോദിച്ചു ഈ നഴ്‌സുമാരുടെ വീടുകളില്‍ ചെല്ലരുത്.

കെ.എ.സോളമന്‍

എസ്എല്‍പുരം, ആലപ്പുഴ

മാജിക്കിന് അയിത്തമെന്തിന്?

സ്‌കൂള്‍ കലോത്സവം പൊടിപൊടിക്കുകയാണ്. പ്രതിഭകള്‍ വേണ്ടുവോളം, ചിലര്‍ ശ്രദ്ധാകേന്ദ്രമാവുന്നു. മോണോആക്ടില്‍ ഭാവാഭിനയം, മിമിക്രിയില്‍ അനുകരണാഭിനയം; ഭാവങ്ങള്‍ മിന്നിമറയുകയാണ്. ചില പ്രതിഭകള്‍ കൃത്രിമത്വത്തോടെ അമിതാഭിനയം കാഴ്ചവയ്‌ക്കുന്നു. കാര്‍ട്ടൂണില്‍ മലയാളിയുടെ മടിയും ഫാസ്റ്റ് ഫുഡ് ഭ്രമവും കിടിലനായി. മാജിക്ക് മാറ്റിനിര്‍ത്തുന്നതെന്തിനാണ്? ‘മാജിക്’ ഒരു കലയല്ലേ? ആ കലാരൂപത്തെ ഉള്‍ക്കൊള്ളിക്കാത്തതിന്റെ പൊരുളെന്താണ്?

വടക്കേതില്‍ വിനോദ്,

മഞ്ചേരി

ചാന്ദ്രവര്‍ഷമല്ല, നാക്ഷത്ര സംവത്സരം

സംസ്‌കൃതിയില്‍ ‘ശബരിമലയാത്രയുടെ വേദരഹസ്യം’ എന്ന തലക്കെട്ടില്‍ ഞാനെഴുതിയ ലേഖനത്തിന് വാ. ലക്ഷ്മണ പ്രഭു എഴുതിയ പ്രതികരണം (ജന്മഭൂമി 05.12.2017)ല്‍ വായിച്ചു. അദ്ദേഹത്തിന്റെ സംശയം ന്യായംതന്നെ. ചാന്ദ്രവര്‍ഷത്തില്‍ 324 ദിവസങ്ങളല്ല ഉള്ളത്. എന്നാല്‍ ആ ദോഷം ലേഖനത്തില്‍ അവതരിപ്പിച്ചിരിക്കുന്ന സിദ്ധാന്തത്തെ ബാധിക്കുന്നില്ല. 324 ദിവസങ്ങളുള്ള സംവത്സരം നമുക്കുണ്ട്. അതിന്റെ പേര് നാക്ഷത്ര സംവത്സരമാണെന്നുമാത്രം. പതഞ്ജലി മുനികൃതമെന്ന് കരുതപ്പെടുന്ന സാമവേദീയമായ നിദാനസൂത്രത്തില്‍ നാക്ഷത്ര സംവത്സരത്തെക്കുറിച്ച് ഏറെ പ്രാധാന്യത്തോടെ പ്രതിപാദിച്ചിരിക്കുന്നത് കാണുക:

”പഞ്ച സംവത്സരാ വര്‍ഗാഃ….

തേഷാം നാക്ഷത്രഃ പ്രഥമഃ, തസ്യ

സപ്തവിംശിനോ മാസാഃ, സപ്തവിംശതിര്‍നക്ഷത്രാണിതി.”

(നിദാനസൂത്രം 5.11.12).

നാക്ഷത്ര സംവത്സരത്തിലെ ഒരുമാസത്തില്‍ 27 ദിവസങ്ങളാണുണ്ടാവുക. കാരണം നക്ഷത്രങ്ങള്‍ 27 ആണ്. അങ്ങനെയുള്ള12 മാസങ്ങള്‍ ചേരുമ്പോള്‍ 324 ദിവസങ്ങളായി. നാക്ഷത്രസംവത്സരം ചന്ദ്രന്റെ പഥവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ക്രാന്തി വൃത്തത്തിലെ ചന്ദ്രന്റെ സ്ഥാനമനുസരിച്ചാണല്ലോ നക്ഷത്ര നിര്‍ണയം ചെയ്യപ്പെടുന്നത്. അതിനാല്‍തന്നെ സൂര്യചന്ദ്രന്മാരുടെ പഥവുമായി ബന്ധപ്പെട്ടുതന്നെയാണ് മണ്ഡലകാലം 41 ദിവസമായത് എന്ന് ലേഖനത്തില്‍ എഴുതിയതില്‍ യാതൊരു അപാകവുമില്ല. ലേഖനത്തില്‍ ചാന്ദ്രവര്‍ഷമെന്ന് എഴുതിയത് നാക്ഷത്രസംവത്സരം എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ.

ആചാര്യശ്രീ രാജേഷ്,

കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

India

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

Kerala

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

Kerala

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

India

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

നാരെ തക്ബീര്‍….അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സിജെപി സമരവേദിയില്‍ ഉയരുന്നതിന്റെ വീഡിയോ .സമരത്തില്‍ പലരും നുഴഞ്ഞുകയറി

പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.