Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കോടിമത പുതിയ പാലം: റോഡ് നിര്‍മ്മാണം വൈകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2017, 10:16 pm IST
inKottayam

കോട്ടയം: കോടിമതയിലെ പുതിയ പാലം എന്ന് ഗതാഗതത്തിന് തുറന്നുകിട്ടുമെന്നതാണ് ജനങ്ങളുടെ ചോദ്യം. കൊടൂരാറിന് കുറുകെ എം.സി റോഡില്‍ ഏറ്റവും തിരക്കേറിയ സ്ഥലത്ത് പാലം നിര്‍മ്മിക്കുന്നതിന്റെ ചെലവ് 10 കോടിരൂപ. പണിതുടങ്ങിയിട്ട് രണ്ടു വര്‍ഷവും മൂന്നു മാസവുമായി. പാലം പൂര്‍ത്തിയായി. പക്ഷേ, അപ്രോച്ച് റോഡില്ല. ഇതിനുള്ള നടപടികള്‍ ഒച്ചിഴയുന്ന വേഗത്തിലാണ്.

വിസ്തൃതമായ നാലുവരിപ്പാത കഴിഞ്ഞ് നിരനിരയായി വാഹനങ്ങള്‍ എത്തുന്നത് കുപ്പി കഴുത്തുപോലെ ഇടുങ്ങിയ പാലത്തിലേക്കാണ്. ഇവിടെ തുടങ്ങുകയാണ് കോട്ടയം നഗരത്തിലെ നരകയാത്ര. നിലവിലുള്ള പാലത്തിലുടെ ഇത്രയും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയില്ല. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പാലത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്. പാലം യാഥാര്‍ത്ഥ്യമാകുന്നതിന് ഉണ്ടാകാവുന്ന തടസ്സങ്ങള്‍ തുടക്കത്തിലെ നീക്കം ചെയ്യുന്നതില്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് സംഭവിച്ച പിഴവാണ് ഇരുകരകളെയും ബന്ധിക്കാതെ പാലം നില്‍ക്കേണ്ട സ്ഥിതിവിശേഷം ഉണ്ടാക്കിയത്.

അപ്രോച്ച് റോഡിനുള്ള സ്ഥലത്ത് രണ്ടു വീട്ടുകാരെ പുനരധിവസിപ്പിക്കാന്‍ കഴിയാത്തതാണ് റോഡു പണി നിലയ്‌ക്കാന്‍ കാരണം. രണ്ടു വീട്ടുകാരെ മാറ്റിപാര്‍പ്പിക്കാന്‍ ആരു മുന്‍കൈയെടുക്കുമെന്നതാണ് പ്രശ്‌നം.

ഭൂമി കെഎസ്ടിപിയുടെത്

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കെഎസ്ടിപിയുടെ നേതൃത്വത്തിലായതിനാല്‍ ഭൂമി വിട്ടുനല്‍കേണ്ടത് കെഎസ്ടിപിയ്‌ക്കാണ്. രണ്ടു വീട്ടുകാര്‍ക്കു നല്‍കേണ്ട നഷ്ടപരിഹാര തുകയുടെ ഏതാണ്ട് മുക്കാല്‍ ഭാഗവും നല്‍കിക്കഴിഞ്ഞു. ബാക്കി തുക വീടൊഴിയുമ്പോള്‍ നല്‍കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സ്ഥലം നല്‍കേണ്ടത്

എസ്സ്‌സി, എസ്ടി വകുപ്പ്

പാലം പൂര്‍ണ്ണമാക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന രണ്ടുവീട്ടുകാരെ പുനരധിവസിപ്പിക്കാന്‍ സ്ഥലം കണ്ടെത്തേണ്ടത് പട്ടികജാതി,പട്ടിക വര്‍ഗ വകുപ്പാണ്. അനുയോജ്യമായ സ്ഥലം താമസിയാതെ കണ്ടെത്തുമെന്നാണ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

വകുപ്പുകളുടെ ഏകോപനം ഇല്ല

വിവിധ വകുപ്പുകളുടെ ഏകോപനമില്ലാത്തതാണ് അടിസ്ഥാന പ്രശ്‌നം. രണ്ട് കുടുംബങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരും,നഗരസഭയും പൊതുമരാമത്ത് വകുപ്പും പട്ടികജാതി, പട്ടികവര്‍ഗ്ഗ വകുപ്പും സംയുക്തമായി പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടാത്തതാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയാന്‍ കാരണം.

പതിനൊന്ന് മാസം കൊണ്ട് പൂര്‍ത്തിയാകേണ്ട പദ്ധതിയാണ് ഇനിയെന്ന് പൂര്‍ത്തിയാകുമെന്ന ഉറപ്പില്ലാതെ കിടക്കുന്നത്. ഇതിന്റെ പരിണിതഫലം അനുഭവിക്കേണ്ടി വരുന്നത് കോട്ടയം നഗരത്തിലേക്കെത്തുന്ന വാഹന യാത്രക്കാരാണ്. കെഎസ്ടിപിയുടെ ടാറിങ് ജോലികള്‍ പുരോഗമിക്കുന്നതിന്റെ ഭാഗമായുള്ള ഗതാഗതക്കുരുക്കില്‍ ഇപ്പോള്‍ തന്നെ നഗരം വീര്‍പ്പുമുട്ടുകയാണ്. അതിനിടയിലാണ് പാലം പാതിവഴിയില്‍ നില്‍ക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

Kerala

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

Kerala

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

Kerala

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.