മാവേലിക്കര: ആലപ്പുഴ റവന്യൂ ജില്ലാ സ്‌കൂള്‍ യുവജനോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ചെട്ടികുളങ്ങര ഹയര്‍ സെക്കന്ററി സ്‌കൂള്‍ കരസ്ഥമാക്കി. 31 ഇനങ്ങളില്‍ സബ് ജില്ലയില്‍ ഒന്നാം സ്ഥാനക്കാരായാണ് ജില്ലയില്‍ മത്സരിക്കുവാനെത്തിയത്. കഴിഞ്ഞ 5 വര്‍ഷങ്ങളായി വ്യന്ദവാദ്യം, ഉര്‍ദു സംഘഗാനം, അക്ഷര ശ്ലോകം, കാവ്യകേളി തുടങ്ങിയ ഇനങ്ങളില്‍ സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മികവ് പുലര്‍ത്തുന്നു.
















