കായംകുളം: വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായി ആരോപണം, എഎസ്ഐയെ എആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റി. കായംകുളം പോലീസ് സ്റ്റേഷനിലെ എഎസ്ഐ സിയാദിനെയാണ് സ്ഥലം മാറ്റിയത്. മര്‍ദ്ദനമേറ്റ എംഎസ്എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളായ അമീന്‍, നൗഫല്‍, അനസ് എന്നിവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം വിവാദമായതോടെ ജില്ലാ പോലീസ് മേധാവി ഇടപെട്ട് സിയാദിനെ ആലപ്പുഴ പോലീസ് ക്യാമ്പിലേക്കു സ്ഥലം മാറ്റുകയായിരുന്നു. സിയാദിന്റെ മകനും പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയുമായ അര്‍ഷദിനെ കഴിഞ്ഞ ദിവസം പ്ലസ്ടു വിദ്യാര്‍ത്ഥികളില്‍ ചിലര്‍ മര്‍ദ്ദിച്ചിരുന്നു.
















