Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ആരവങ്ങള്‍ക്ക് കാതോര്‍ക്കാതെ കേശുഭായ് പട്ടേല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2017, 02:50 am IST
inIndia

ദേശീയതയിലൂന്നിയ ബദല്‍ രാഷ്‌ട്രീയത്തിന് ജനസംഘം രൂപീകരിച്ചപ്പോള്‍ സൗരാഷ്‌ട്രയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ശ്യാമപ്രസാദ് മുഖര്‍ജി വിശ്വാസമേല്‍പ്പിച്ചത് ഒരു ഇരുപത്തിമൂന്നുകാരനെയായിരുന്നു. അദ്ദേഹത്തിന് തെറ്റിയില്ല, ജനസംഘത്തിന്റെ പിന്തുണയോടെ 1975ല്‍ മൊറാര്‍ജി ദേശായിയുടെ സംഘടനാ കോണ്‍ഗ്രസ് ഗുജറാത്തില്‍ ആദ്യ കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ രൂപീകരിച്ചു. ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ ഉരുക്കുകോട്ടകളിലൊന്നായി ഗുജറാത്തിനെ മാറ്റിമറിച്ചതില്‍ മുന്‍നിരയിലുള്ള ആ യുവാവിന്റെ പേര് കേശുഭായ് പട്ടേല്‍ എന്നായിരുന്നു.

ഗാന്ധിനഗറില്‍ രാജ്ഭവന് അധികം അകലെയല്ലാതെ വിശ്രമജീവിതത്തിലാണ് ഇപ്പോള്‍ കേശുഭായ്. ആറ് പതിറ്റാണ്ടിലേറെ സിംഹഭൂമിയുടെ രാഷ്‌ട്രീയത്തോടൊപ്പം സഞ്ചരിച്ച അദ്ദേഹം ഇത്തവണ തെരഞ്ഞെടുപ്പ് ചിത്രത്തിലില്ല. ഒരു കാലത്ത് വാര്‍ത്തകളുടെ പ്രളയം സൃഷ്ടിച്ച കേശുഭായ് ഈ തെരഞ്ഞെടുപ്പില്‍ ഒറ്റക്കോളം വാര്‍ത്തയില്‍ പോലുമില്ല. 2014ല്‍ അനാരോഗ്യത്തെ തുടര്‍ന്ന് നിയമസഭാംഗത്വം രാജിവെച്ച് അദ്ദേഹം രാഷ്‌ട്രീയ വനവാസം തുടങ്ങി. മാധ്യമങ്ങളെയും നേതാക്കളെയും പൂര്‍ണമായി അകറ്റി നിര്‍ത്തി. ദേശീയമാധ്യമങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ അഭിമുഖത്തിനെത്തി നിരാശയോടെ മടങ്ങി. ”രാഷ്‌ട്രീയം സംസാരിക്കാന്‍ കേശുഭായ്‌ക്ക് താല്‍പര്യമില്ല. ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. കാണാന്‍ സാധിക്കില്ല”. സെക്രട്ടറി തീര്‍ത്തു പറഞ്ഞു.

അനിശ്ചിതത്വവും അസാധാരണത്വവും ഇഴചേര്‍ന്ന രാഷ്‌ട്രീയ ജീവിതമായിരുന്നു കേശുഭായ് പട്ടേലിന്റേത്. സാധാരണ പ്രവര്‍ത്തകനില്‍നിന്നും മുഖ്യമന്ത്രിയിലേക്കുയര്‍ന്ന നേതാവ്. ഏറ്റവും ഉയരത്തില്‍ നിന്നായിരുന്നു പതനത്തിന്റെ തുടക്കം. പാര്‍ട്ടിയേക്കാള്‍ വലുതെന്ന് സ്വയം തീരുമാനിച്ചപ്പോള്‍ വീഴ്ചയുടെ ആഘാതം വര്‍ദ്ധിച്ചു. ആര്‍എസ്എസ് പ്രചാരകനായി പൊതുരംഗത്ത്. ഇന്ദിരയുടെ അടിയന്തരാവസ്ഥക്കെതിരെ പോരാടി ജയില്‍വാസം. 1995ല്‍ ബിജെപിയുടെ ആദ്യ ഗുജറാത്ത് മുഖ്യമന്ത്രി. പിന്നീടങ്ങോട്ട് അധികാര രാഷ്‌ട്രീയത്തില്‍ നേരിട്ടത് പരീക്ഷണങ്ങളുടെ കാലം. ശങ്കര്‍സിങ്ങ് വഗേല കലാപക്കൊടിയുയര്‍ത്തിയപ്പോള്‍ ഏഴ് മാസത്തിനൊടുവില്‍ സുരേഷ് മേത്തയെ ഒത്തുതീര്‍പ്പ് മുഖ്യമന്ത്രിയാക്കി കസേര വിട്ടിറങ്ങി.

കേശുഭായ് പട്ടേലിന്റെ ഗാന്ധിനഗറിലെ വീട്

1996ല്‍ പാര്‍ട്ടി പിളര്‍ത്തി കോണ്‍ഗ്രസ് പിന്തുണയോടെ വഗേല മുഖ്യമന്ത്രിയായി. രണ്ട് വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാര്‍ വീണു. തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ വീണ്ടും മുഖ്യമന്ത്രിയെങ്കിലും 2001ലെ ഗുജറാത്ത് ഭൂകമ്പത്തില്‍ കസേര ഇളകി. ദുരന്തനിവാരണത്തില്‍ പരാജയപ്പെട്ടതോടെ ദേശീയ നേതൃത്വം നരേന്ദ്ര മോദിയെ മുഖ്യമന്ത്രിയാക്കി. മാതൃകാപരമായ പുനരധിവാസത്തിലൂടെ ഗുജറാത്ത് ഉയിര്‍ത്തെഴുന്നേറ്റു.

പുറത്തേക്ക്

2002ല്‍ എതിരില്ലാതെ രാജ്യസഭയിലെത്തിയെങ്കിലും കേശുഭായ് പാര്‍ട്ടിയോട് അകന്നുതുടങ്ങിയിരുന്നു. 2007ല്‍ കോണ്‍ഗ്രസ്സിന് പിന്തുണ നല്‍കി. ആദ്യമായി വോട്ടു ചെയ്യാതിരുന്നു. എങ്കിലും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അനുഗ്രഹത്തിനായി മോദി ആദ്യമെത്തിയത് കേശുഭായ്‌ക്കടുത്തായിരുന്നു.

2012ല്‍ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി (ജിപിപി) രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. കേശുഭായ് ഉള്‍പ്പെടെ രണ്ട് പേര്‍ വിജയിച്ചു. 2014ല്‍ അനാരോഗ്യത്തെ തുടര്‍ന്ന് പാര്‍ട്ടി പ്രസിഡണ്ട് സ്ഥാനവും നിയമസഭാംഗത്വവും ഒഴിഞ്ഞു. ജിപിപി ബിജെപിയില്‍ ലയിച്ചു. സാങ്കേതികമായി പാര്‍ട്ടിയില്‍ തിരിച്ചെത്തിയില്ലെങ്കിലും കേശുഭായ് ബിജെപിക്കൊപ്പമാണെന്ന് അടുപ്പമുള്ളവര്‍ പറയുന്നു.

2019ല്‍ മോദി വീണ്ടും പ്രധാനമന്ത്രിയാകുന്നത് അദ്ദേഹത്തിന്റെയും സ്വപ്‌നമാണ്. മകന്‍ ഭരത് പട്ടേല്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നു. കടുത്ത വിമര്‍ശകനായപ്പോഴും ബിജെപി കേശുഭായിയെ അകറ്റിനിര്‍ത്തിയില്ല. ഗാന്ധിനഗറില്‍ എത്തുമ്പോഴൊക്കെ മോദി അദ്ദേഹത്തെ സന്ദര്‍ശിച്ചു. കഴിഞ്ഞ സപ്തംബറില്‍ മകന്‍ പ്രവീണ്‍ പട്ടേല്‍ മരിച്ചപ്പോഴും ആശ്വാസവാക്കുകളുമായി മോദിയെത്തി. കേശുഭായിയെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങിയാണ് മുഖ്യമന്ത്രി വിജയ് രൂപാണി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

കേശുഭായ് പട്ടേലും ഹാര്‍ദ്ദിക് പട്ടേലും

പട്ടേല്‍ വോട്ടുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പില്‍ കേശുഭായ് പട്ടേല്‍ ഒരു സൂചനയാണ്. ബിജെപിയുടെയും പട്ടേല്‍ വിഭാഗത്തിന്റെയും മുഖമായിരുന്ന അദ്ദേഹത്തിന്റെ പിന്മാറ്റവും എതിര്‍പ്പും പാര്‍ട്ടിയെ തളര്‍ത്തിയില്ല. ജാതിസമവാക്യങ്ങള്‍ക്കപ്പുറത്താണ് ഗുജറാത്തില്‍ ബിജെപിയുടെ പിന്തുണ.

കേശുഭായ് പട്ടേലിനെ മാറ്റി മോദിയെ മുഖ്യമന്ത്രിയാക്കിയപ്പോള്‍ പട്ടേല്‍ വികാരമുയര്‍ത്താന്‍ രാഷ്‌ട്രീയ എതിരാളികള്‍ ശ്രമിച്ചിരുന്നെങ്കിലും വിലപ്പോയില്ല. രാഷ്‌ട്രീയത്തിലെ അതികായനായിരുന്ന കേശുഭായ് പട്ടേലിന് സാധിക്കാത്തത് ഏതാനും മാസത്തെ ജാതിസമരത്തിലൂടെ നാലാളറിഞ്ഞ ഹാര്‍ദ്ദിക് പട്ടേലിനാകുമെന്ന് ഗുജറാത്ത് വിശ്വാസിക്കുന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

Kerala

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

Kerala

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

India

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

India

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.