Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാളിയമര്‍ദ്ദനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2017, 02:45 am IST
inSamskriti

ഭാഗവതത്തില്‍ കാളിയമര്‍ദ്ദനത്തിനു പശ്ചാത്തലമൊരുക്കുന്നതിങ്ങനെയാണ്.

ഏവം സ ഭഗവാന്‍ കൃഷ്‌ണോ

വൃന്ദാവനചരഃ ക്വചിത്

യയൗ രാമമൃതേ രാജന്‍, കാളിന്ദിം

സഖിഭിര്‍വൃതഃ

വൃന്ദാവനചരനായ ഭഗവാന്‍ കൃഷ്ണന്‍ ഒരിക്കല്‍ രാമനോടുകൂടാതെ മറ്റു കുട്ടികളോടുകൂടി കാളിന്ദിയിലേക്ക് പോയി. ഗാഥയിലും അങ്ങനെത്തന്നെയല്ലേ? ചൊല്ലിക്കേള്‍ക്കട്ടെ-

മുത്തശ്ശി ചൊല്ലി-

കാര്‍മുകില്‍ വര്‍ണന്‍ താന്‍ കാലി തെളിച്ചു നല്‍-

ക്കാനനെ കാന്തിയെക്കണ്ടു കണ്ട്

ആതപമേറ്റുള്ള താപം കൊണ്ടേറ്റവും

ദാഹിച്ചു ചെന്നു നല്‍ കാളിന്ദിയില്‍

കാളിയനായൊരു കാളഭുജംഗത്തിന്‍

ക്ഷ്വേളമിയന്നൊരു വെള്ളം തന്നെ

കോരിക്കുടിച്ചു തദ്ദാഹത്തെ തീര്‍ത്തുടന്‍

തീര്‍ത്തു ചെന്നങ്ങു നിന്നനേരം

ക്ഷ്വേളത്തിന്‍ വേഗത്താല്‍ വീണു തുടങ്ങിനാന്‍

കാലികളും പിന്നെയവ്വണ്ണമേ

കണ്ടൊരു നേരത്തു കൊണ്ടല്‍നേര്‍വര്‍ണന്താന്‍

ഇണ്ടലായ് നിന്നു നുറുങ്ങുന്നേരം

വാമമായുള്ളൊരു ലോചനം കൊണ്ടു തന്‍

ബാലകന്മാരെകുളിര്‍ക്കെനോക്കി

ബാലകന്മാരുമക്കാലി കുലങ്ങളും

ആലസ്യം നീക്കിയെഴുന്നനേരം

കാര്‍മുകില്‍ വര്‍ണന്താനിങ്ങനെ ചിന്തിച്ചാല്‍

കാളിയന്തന്നെ ഞാനിന്നു തന്നെ

കാളിന്ദി തന്നില്‍നിന്നാട്ടിക്കളയായ്‌കില്‍

നാളെയുമിങ്ങനെ വന്നുകൂടും.

ഗര്‍ഗഭാഗവതത്തില്‍ കൃഷ്ണന്റെ കൂടെ ബലരാമനുണ്ട്. യമുനയോടു ചേര്‍ന്നുള്ള കയത്തില്‍ കാളിയന്‍ പാര്‍ക്കുന്നുണ്ടെന്നറിഞ്ഞ് ബലരാമനൊപ്പം കൃഷ്ണന്‍ അവിടേക്ക് ചെല്ലുകയാണ്. വളര്‍ന്നുനില്‍ക്കുന്ന വല്ലിപ്പടര്‍പ്പിലൂടെ അവര്‍ നടന്നു. പൂര്‍വാഹ്നത്തിലെ വെയില്‍ അവരെ ക്ഷീണിപ്പിച്ചില്ല. തെല്ലുദൂരം ചെന്നപ്പോള്‍ അവര്‍ ഒരു വലിയ കയം കണ്ടു. ഉണങ്ങിയ നീലക്കടമ്പുകള്‍ നിരനിരയായി അതിന് അതിര്‍വരമ്പു തീര്‍ത്തിരുന്നു. യോജനയോളം വിസ്താരമുള്ള ആ നീര്‍ക്കയത്തിലാണ് കാളിയന്‍ താമസം. വര്‍ഷക്കാലത്ത് ആ കയം യമുനയുമായി ബന്ധം വെക്കും; കാളിയന്റെ വിഷമങ്ങനെ ആ കയം നദിയിലേക്കു ചുരത്തിക്കൊടുക്കും.

കയത്തിന്റെ തീരത്ത് ഒരു കടമ്പു മാത്രം തഴച്ചുവളര്‍ന്നിരുന്നു. അതിന്റെ കൊമ്പുകള്‍ കയത്തിലേക്ക് ചാഞ്ഞുനില്‍പ്പുണ്ട്. ബലരാമന്‍ കൃഷ്ണനോടു പറഞ്ഞു: അനിയാ, ഈ കടമ്പുമാത്രം ഉണങ്ങാതെ നില്‍ക്കുന്നതെന്താണെന്നറിയാമോ? ദേവലോകത്തുനിന്നു അമൃതകുംഭവുമായി വന്ന ഗരുഡന്‍ വിശ്രമിച്ചത് ഈ കടമ്പിലിരുന്നാണ്. അമൃതിനെ വഹിച്ച അതിനങ്ങനെ നിത്യഹരിത ശ്രീ കൈവന്നു. ഭാഗവതത്തില്‍ ഈ വിശദീകരണം നല്‍കുന്നത് ശുകമഹര്‍ഷിയാണ്. ഓര്‍ക്കുന്നില്ലേ?

പണ്ടു വിനതാത്മജന്‍ പന്നഗാന്തക-

നിണ്ടല്‍ തന്‍ മാതാവിനാശു തീര്‍ത്തീടുവാന്‍

ചന്തമേറും ത്രിദിവം പ്രവേശിച്ചമൃ-

തന്തരമെന്നിയേ കൊണ്ടുപോരുന്നനാള്‍

കണ്ഠത തീര്‍ത്തുപോകാന്‍ തന്‍ പുരോഭുവി-

കണ്ട കടമ്പതിന്മേലിരുന്നീടിനാന്‍

കമ്പം കലര്‍ന്നു കലശം തുളുമ്പി വീ-

ണമ്പോടതിന്മേലൊഴുകി നിരന്തരം

സമ്പ്രതി മേന്മേലതുകൊണ്ടതിനൊരു

തുമ്പമണയായ്‌വതിന്നൊരു കാരണം.

”എല്ലാ കടമ്പുകളും കാളിയന്റെ വിഷവാതകം ശ്വസിച്ച് ഉണങ്ങിയപ്പോള്‍, ഇതുമാത്രം ഉണങ്ങാതിരുന്നത് അതുകൊണ്ടാണല്ലോ?’ മുത്തശ്ശി ആരാഞ്ഞു.

‘അതെ’- മുത്തശ്ശന്‍ തുടര്‍ന്നു: ‘ഉണങ്ങാത്ത ആ കടമ്പിന്റെ കൊമ്പിലേക്കാണ് കൃഷ്ണന്‍ ചാടിക്കയറിയത്. കയത്തിലേക്ക് ചാഞ്ഞുകിടക്കുന്ന കൊമ്പില്‍നിന്ന് കൃഷ്ണന്‍ കയത്തിലേക്ക് എടുത്തുചാടി, കിളിപ്പാട്ടില്‍ വിവരിക്കുന്നത് ചൊല്ലിത്തരൂ’ –

മുത്തശ്ശി ചൊല്ലി:-

ബന്ധുവായുള്ള ഭഗവാനരവിന്ദ-

ബന്ധുസുതയിലമ്മാറുചാടും വിധൗ

ചെമ്പൊല്‍ ഗിരീന്ദ്രന്‍ മഹാമേരുതാനുട-

നംഭസ്സില്‍ വീഴ്‌വതുപോലെ വീണീടിനാന്‍

കീഴ്‌മേല്‍ മറിഞ്ഞിതു കാളിന്ദി വാരിയും

സാമാന്യമെന്യേയുയര്‍ന്നിതങ്ങോളവും

കാളിയന്‍ തന്നുടെ കാമിനിമാരൊടും

മേളമിയന്നഹിബാലഗണത്തൊടും

കൂടിക്കളിക്കുന്ന നേരമെന്തൊന്നിതെ-

ന്നാടല്‍ പിടിച്ചു പേടിച്ചതിവിഭ്രമം

ആരൂഢ കോപമിയന്നൊരു കാളിയന്‍

നീരില്‍ മുഴുകിക്കിടന്നു ചൊല്ലീടിനാന്‍:

ആരെടോ വന്നതെന്നാലയ സീമനി

പ്രാണഭയമൊട്ടുമില്ലായ്‌കയോ ബഹു-

മാനം കുറഞ്ഞിങ്ങു വന്നു ചാടീടുവാന്‍

ചാകയെന്നുള്ളതൊഴിഞ്ഞിനിയങ്ങുനീ

പോകേണചെന്നു നിനിക്കൊലാ മാനസേ

ഏവം ചപലങ്ങളായുള്ള വാക്കുക-

കളേറെപ്പറഞ്ഞുകോപിച്ചു ഫണങ്ങളും

പാരാതെ പൊങ്ങിച്ച നേരത്തു നാസികാ-

മാരുതമേറ്റു പാരം തികന്നൂജലം

വാരിതന്മീതെ നികന്നവന്‍ നോക്കിനാന്‍

ദൂരവേ കാണായി നാരായണനേയും

പാരം ചെറിയൊരു ബാലനിവനുടന്‍

ധീരതയോടുമാളായതു പാര്‍ത്തൊരു

പോരായ്‌മയോടു ഫണങ്ങള്‍ സഹസ്രവും

നേരെയടുത്തടുത്താനതിവിദ്രുതം

ചാരുകഴലിണതന്മേല്‍മടിയാതെ

ഘോരനാം കാളിയന്നോരോന്നു ദംശിച്ചാന്‍

മര്‍മങ്ങള്‍തോറും കടിച്ചുതുടങ്ങിനാന്‍

നിര്‍മലനായൊരു നന്ദതനയനെ

കൃഷ്ണന്റെ വീര്യം സാഗരംപോലെ ഇരമ്പി. കാളിയന്റെ വിടര്‍ന്ന ഫണത്തില്‍ വര്‍ധിച്ചവീര്യത്തോടെ ആഞ്ഞുചവിട്ടി. താഴ്ന്നുപൊന്തുന്ന ഫണത്തില്‍നിന്നു ചോരത്തുള്ളികള്‍ തെറിച്ചപ്പോള്‍, കാളിയന്‍ കൃഷ്ണനെ രക്തപുഷ്പാര്‍ച്ചന നടത്തുകയാണെന്നു തോന്നി.

വീരനായുള്ളൊരു കാളിയന്‍ വായീന്നു

ചോരപൊടിഞ്ഞു തുടങ്ങീതപ്പോള്‍

ക്ഷീണനായ് നിന്നങ്ങു കേണു തുടങ്ങിനാന്‍

പ്രാണങ്ങള്‍ പോവേളമായിക്കൂടി

നീയിനി കാളിന്ദിയില്‍ താമസിക്കരുത്. പത്‌നിമാരോടും മക്കളോടുംകൂടി നിന്റെ വാസസ്ഥലമായിരുന്ന രമണകദ്വീപിലേക്ക് തന്നെ തിരിച്ചുപോവുക…

രമണകദ്വീപിലേക്ക് തിരിച്ചുപോവാനോ? കാളിയന്‍ അമ്പരന്നുപോയി. ശരീരം അടിമുടി വിറച്ചു. തൊഴുതുകൊണ്ട് കാളിയന്‍ ഭഗവാനോടു പറഞ്ഞു:

തങ്ങളെക്കാണുമ്പോള്‍ കൊന്നുടന്നേരം

തിന്നുമുടിക്കുമേ വൈനതേയന്‍

എന്നുള്ള പേടികൊണ്ടീനിലം തന്നിലേ

ഞങ്ങള്‍ വസിക്കുന്നു തമ്പുരാനേ

ഭഗവാന്‍ പറഞ്ഞു! വൈനതേയനെ അങ്ങനെ ഭയപ്പെടേണ്ട. നീ എന്റെ ബന്ധുവാണെന്നു നീ പറയാതെതന്നെ വൈനതേയന്‍ അറിയും. വൈകേണ്ട. ഇപ്പോള്‍ത്തന്നെ പുറപ്പെട്ടോളൂ…

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

Entertainment

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

Entertainment

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

Entertainment

നന്ദമുരി മോക്ഷജ്ഞ തേജ – വസിഷ്ഠ – മൈത്രി മൂവി മേക്കേഴ്സ് ചിത്രം പ്രഖ്യാപിച്ചു

Kerala

പിഎം ശ്രീയില്‍ ഒപ്പുവയ്‌ക്കാം; മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നല്‍കി രാഹുല്‍ ഗാന്ധി, കരിക്കുലവും സ്കൂളുകളും സർക്കാർ തീരുമാനിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പ്രഗതിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഹിന്ദുത്വ ചിന്ത വരാതിരിക്കാൻ കോളേജ് വേണമെന്ന് സിപിഎം : പണം പിരിച്ചത് വത്സൻ തില്ലങ്കേരിയുടെ പേര് ആയുധമാക്കി

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

ഒരുമിച്ചിരുന്ന് കഞ്ചാവ് വലിച്ച് ജയം രവിയും കെനീഷയും ? ഇരുവരുടെയും സ്വകാര്യ വീഡിയോ പുറത്ത് ; നടനെതിരെ പ്രേക്ഷകരും

50 ശതമാനം വില കുറവിൽ ഗുണമേന്മയുള്ള മരുന്നുകൾ : അമൃത് ഫാർമസി നടപ്പാക്കാൻ തിരുവനന്തപുരം നഗരസഭ ; ഒപ്പം ലാബും, സ്കാനിംഗ് സൗകര്യങ്ങളും

അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് ബംഗാൾ സ്വദേശി; വഴിത്തിരിവായത് ചാക്കുകളിലൊന്നിലെ എഴുത്ത്

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.