Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ജയിലില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ കമ്മീഷന്‍ കേസെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2017, 09:32 pm IST
inThrissur

തൃശൂര്‍: അമ്മയെ സന്ദര്‍ശിക്കാന്‍ ആദിവാസിയായ തടവുകാരന് എസ്‌കോര്‍ട്ട് പരോള്‍ അനുവദിക്കാത്തതിന്റെ കാരണം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജയില്‍ ഡി.ജി.പി ക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു.

ജനുവരി 18 ന് മുമ്പ് വിശദീകരണം നല്‍കണമെന്ന് കമ്മീഷനംഗം കെ. മോഹന്‍കുമാര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. പത്തു വര്‍ഷത്തെ ശിക്ഷക്ക് വിധിക്കപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ശിവന്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ ഉത്തരവ്.

2016 മാര്‍ച്ച് 29 ന് പരോളിന് അര്‍ഹത ലഭിച്ച ജീവപര്യന്തം തടവുകാരനായ അധ്യാപകന് പരോള്‍ നല്‍കാത്തതിനെതിരെയും കമ്മീഷന്‍ കേസെടുത്തു. കുന്നംകുളം ഡി.വൈ.എസ്.പി ജനുവരി 18നകം വിശദീകരണം നല്‍കണം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ സി 1996 നമ്പര്‍ തടവുകാരന്‍ അനീഷ്‌കുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

പോലീസ് റിപ്പോര്‍ട്ട് നല്‍കാത്തതു കാരണമാണ് അനീഷിന് പരോള്‍ ലഭിക്കാത്തതെന്ന് പരാതിയില്‍ പറയുന്നു. പാലക്കാട് സെഷന്‍സ് കോടതിയാണ് കൊലപാതക കേസില്‍ അനീഷിനെ ശിക്ഷിച്ചത്. എന്നാല്‍ മൃതദേഹം പോലും ലഭിക്കാത്ത കേസില്‍ സാഹചര്യതെളിവിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട താന്‍ നിരപരാധിയാണെന്ന് പരാതിയില്‍ പറയുന്നു.

മൂന്ന് കുട്ടികളാണ് അനീഷിനുള്ളത്. ഭാര്യ രോഗിയാണ്. ചെറുതുരുത്തി സ്റ്റേഷന്റെ കീഴില്‍ തൃശൂര്‍ പാഞ്ഞാളിലാണ് കുടുംബം താമസിക്കുന്നത്. പോലീസ് യഥാസമയം റിപ്പോര്‍ട്ട് നല്‍കാത്തതു കാരണമാണ് തനിക്ക് പരോള്‍ ലഭിക്കാത്തതെന്ന് പരാതിയില്‍ പറയുന്നു. 2017 മാര്‍ച്ചിലും ജൂലൈയിലും വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് അനുകൂല റിപ്പോര്‍ട്ട് നല്‍കിയെങ്കിലും പോലീസ് അതിന് മറുപടി നല്‍കിയില്ല.

പോലീസ് പരോള്‍ നിഷേധിച്ചിരുന്നെങ്കില്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതി കേസ് പരിഗണിച്ചേനെ. ചെറുതുരുത്തി പോലീസ് റിപ്പോര്‍ട്ട് നല്‍കിയാല്‍ തനിക്ക് പരോള്‍ ലഭിക്കുമെന്നും അനീഷ്‌കുമാര്‍ പരാതിയില്‍ പറഞ്ഞു. പോലീസ് റിപ്പോര്‍ട്ട് നല്‍കാത്തതു എന്തുകൊണ്ടാണെന്ന് കുന്നംകുളം ഡി.വൈ.എസ്.പി വിശദീകരിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പത്താംതരം തുല്യതാ പരീക്ഷക്ക് പഠിക്കാന്‍ പോയ ജീവപര്യന്തം തടവുകാരനോട് മോശമായി പെരുമാറിയ എസ്‌കോര്‍ട്ട് ഓഫീസര്‍മാര്‍ക്കെതിരെ അനേ്വഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു. 2017 ഓഗസ്റ്റ് 27 ന് തടവുകാരനായ ഇ.പി. നിര്‍മ്മലനോട് മോശമായി പെരുമാറിയ ഉദേ്യാഗസ്ഥരെ കുറിച്ച് അനേ്വഷിക്കാനാണ് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ നിര്‍ദ്ദേശം നല്‍കിയത്. തൃശൂര്‍ മോഡല്‍ ബോയ്‌സ് സ്‌കൂളിലായിരുന്നു സംഭവം.

തടവുകാരനെ ക്ലാസില്‍ വിലങ്ങണിയിച്ച് അസഭ്യം പറഞ്ഞെന്നാണ് എസ്‌കോര്‍ട്ട് ഓഫീസര്‍മാര്‍ക്കെതിരെയുള്ള പരാതി. തൃശൂര്‍ ജില്ലാ ജയിലില്‍ കഴിയവേ ക്രിമിനല്‍ കേസ് പ്രതിയെ കാല്‍പ്പാദങ്ങളില്‍ ലാത്തി കൊണ്ടടിക്കുകയും ചവിട്ടുകയും ചെയ്ത സംഭവം ജയില്‍ ഡി.ജി.പി അനേ്വഷിക്കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രിന്‍സിന്റെ അമ്മ എല്‍സി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 27 നായിരുന്നു സംഭവം. മര്‍ദ്ദനത്തിനുശേഷം ചികിത്സ നല്‍കിയില്ലെന്ന് പരാതിയില്‍ പറയുന്നു. ഒക്‌ടോബര്‍ 21 ന് പ്രിന്‍സിനെ കാണാന്‍ ചെന്ന അമ്മയെ കാണാന്‍ അനുവദിച്ചില്ല.

ഒടുവില്‍ ഒക്‌ടോബര്‍ 25ന് കോടതിയില്‍ കണ്ടപ്പോഴാണ് മര്‍ദ്ദന വിവരങ്ങള്‍ അമ്മയെ അറിയിച്ചത്. പരാതി നല്‍കാന്‍ പ്രിന്‍സിന് പേനയും പേപ്പറും നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

Entertainment

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

India

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

Kerala

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

India

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

പുതിയ വാര്‍ത്തകള്‍

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.