ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പരിശോധനയ്‌ക്കെത്തിയ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെയും സംസ്ഥാന പോലീസിന്റെയും സംഘത്തിനു നേരെ വെടിവയ്‌പും കല്ലേറും. ഒരു പോലീസുകാരനു പരുക്കേൽക്കുകയും ചെയ്തു.
പഞ്ചാബിലെ ആർഎസ്എസ് നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം. എൻഐഎ സംഘം രണ്ടുദിവസമായി യുപിയിൽ പരിശോധന നടത്തി വരികയായിരുന്നു. ഈ സംഘം കൊലയാളികൾക്ക് ആയുധം കൈമാറിയെന്നു
സംശയിക്കപ്പെടുന്ന മലൂക് എന്നയാളുടെ വീട്ടിൽ എത്തിയപ്പോഴാണ് ആക്രമിക്കപ്പെട്ടത്. സ്ത്രീകളുൾപ്പെടെയുള്ള ജനക്കൂട്ടം ആക്രമിക്കുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും പോലീസ് വാഹനങ്ങൾ തകർക്കുകയും ചെയ്തു.
















