കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് കാണാതായ ബോട്ട് ലക്ഷദ്വീപിലെ കവരത്തിയില്‍ കണ്ടെത്തി.
ബോട്ടിലെ തൊഴിലാളികളെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ഇതില്‍ ഒമ്പത് മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. പതിനഞ്ച് ദിവസം മുമ്പ് കൊച്ചിയില്‍ നിന്ന് പോയ ബോട്ടാണിത്.
















