ന്യൂദല്‍ഹി: നാവികസേനാ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാവികസേന ഉദ്യോഗസ്ഥർക്ക് ആശംസകൾ നേര്‍ന്നു. പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് സന്ദേശം അറിയിച്ചത്.
സന്ദേശത്തോടൊപ്പം ഇന്ത്യന്‍ നാവികസേനയുടെ ശക്തി ഉയര്‍ത്തിക്കാട്ടുന്ന വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വീഡിയോ സന്ദേശത്തിലൂടെ ഇന്ത്യയുടെ ചരിത്രത്തിൽ നാവികസേന നല്‍കിയ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു.
കൂടാതെ, തന്റെ സന്ദേശത്തില്‍ ഇന്ത്യൻ നാവികസേനയുടെ അടിത്തറ പാകിയതായി വിശ്വസിക്കപ്പെടുന്ന ഛത്രപതി ശിവജി മഹാരാജിന്റെ സംഭാവനകൾ പ്രധാനമന്ത്രി അനുസ്മരിച്ചു. നാവികസേന ദിനത്തിന്റെ 47-ാം വാർഷികമാണ് ഈ വർഷം ആഘോഷിക്കുന്നത്.
On Navy Day, greetings to all navy personnel and their families. pic.twitter.com/O36rKhnC4I
— Narendra Modi (@narendramodi) December 4, 2017
















