വിവേകാനന്ദ സാംസ്‌കാരിക സമ്മേളനത്തില്‍ പ്രജ്ഞാ പ്രവാഹ് അഖിലേന്ത്യാ
കണ്‍വീനര്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു
കൊടുങ്ങല്ലൂര്‍: ഭാരതീയതയെ കാലഘട്ടത്തിനു യോജിക്കുന്ന ഭാഷയില്‍ പുനരാവിഷ്‌കരിച്ചത് സ്വാമി വിവേകാനന്ദനാണെന്ന് പ്രജ്ഞാ പ്രവാഹ് അഖിലേന്ത്യാ കണ്‍വീനര്‍ ജെ. നന്ദകുമാര്‍.
സ്വാതന്ത്ര്യ സമരകാലത്ത് ദേശീയ നേതാക്കള്‍ സ്വാമിജിയില്‍ നിന്നുമാണ് പ്രചോദനം കൊണ്ടത്. ഗീതയിലൂടെ ശ്രീകൃഷ്ണ ഭഗവാനും നൂറ്റാണ്ടുകള്‍ക്കു മുമ്പ് ശ്രീശങ്കരാചാര്യരും ഭാരതത്തെ ഏകീകരിച്ച യോഗസമന്വയം ആധുനികകാലഘട്ടത്തില്‍ സ്വാമിജിയും സാധ്യമാക്കി. സ്വാമി വിവേകാനന്ദന്റെ കൊടുങ്ങല്ലൂര്‍ സന്ദര്‍ശനത്തിന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മലയാള നവോത്ഥാന സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പുരാവസ്തു ഗവേഷകന്‍ ഡോ: കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡോ. പി.നാരായണന്‍കുട്ടി മേനോന്‍ അധ്യക്ഷത വഹിച്ചു. ഡോ. എം. ലക്ഷ്മികുമാരി, ഡോ. സി.ഐ. ഐസക് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. എ.പി.വേണുഗോപാല്‍. ടി.കെ.സതീശന്‍ എന്നിവര്‍ സംസാരിച്ചു.
















