പുതുക്കാട്: ദേശീയപാതയില്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിനു സമീപം സൂപ്പര്‍ഫാസ്റ്റ് ബസിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതിമാര്‍ക്ക് പരിക്ക്. വൈക്കം ചാലചറമ്പ് ജ്ഞാലയില് ഹരികൃഷ്ണന് (32), ഭാര്യ അമ്പിളി (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.
ചിറ്റൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയിരുന്ന ബസ് സ്റ്റാന്റിലേക്ക് അമിത വേഗത്തില്‍ തിരിക്കുന്നതിനിടെ ഇടതുവശത്തുകൂടി പോയിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലക്ക് പരിക്കേറ്റ യുവതിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് ബസിലെ യാത്രക്കാര്‍ക്ക് പണം തിരിച്ചു കൊടുക്കാതെ ഇറക്കിവിട്ടത് തര്‍ക്കത്തിനിടയാക്കി. പിന്നീട് പുതുക്കാട് പോലീസ് സ്ഥലത്തെത്തി പ്രശ്നം പരിഹരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: