തൃശൂര്‍: ജില്ലയില്‍ കടലാക്രമണത്തെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ച സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
ചാവക്കാട് താലൂക്കിലും ഏങ്ങണ്ടിയൂര്‍ കോട്ട, കടപ്പുറം ഗവ. ഫിഷറീസ് യുപി സ്കൂള്‍, കൊടുങ്ങല്ലൂര്‍ താലൂക്കിലെ അഴീക്കോട് ഗവ. യുപി സ്കൂള്‍, എറിയാട് എഎംഐയുപി സ്കൂള്‍, കെവിഎച്ച്എസ്എസ്, സെന്റ് അല്ബന എല്‍പിസ്കൂള്‍, എടവിലങ്ങ് ഗവ. ഫിഷറീസ് എല്‍.പി.സ്കൂള്‍, ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍, പടിഞ്ഞാറെ വെമ്പല്ലൂര്‍ ഗവ. എല്‍.പി.സ്കൂള്‍ എന്നീ സ്കൂളുകള്‍ക്കാണ് ജില്ലാകളക്ടറുടെ ചുമതലയുള്ള സി.വി.സജന് അവധി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: