കണ്ണൂര്‍: ജില്ലയിലെങ്ങും പാര്‍സല്‍ ഭക്ഷണശാലകള്‍ വ്യാപകമാകുന്നു. ഹോട്ടലുകളിലെ കഴുത്തറപ്പന്‍ വിലയില്‍ നിന്നും ഒരു പരിധിവരെ സാധാരണക്കാര്‍ക്ക് ഉപകാരപ്രദമാണ് ഇത്തരം ഭക്ഷണശാലകള്‍.
നേരത്തെ ജയിലില്‍ നിന്നും പുറത്തിറക്കുന്ന ചപ്പാത്തി, ബിരിയാണി, ഇഡ്ഡലി, കറികള്‍ എന്നിവയാണ് വിലകുറച്ച് ലഭ്യമായിരുന്നത്. ഇവിടെ ചപ്പാത്തിക്ക് രണ്ട് രൂപയും ചിക്കന്‍ കറിക്ക് 30 ഉം പച്ചക്കറികള്‍ക്ക് 15 രൂപയുമായിരുന്നു വില. ഇതിന് പിന്നാലെ ചപ്പാത്തി ചില കുടുംബശ്രീ യൂണിറ്റുകളും കമ്പനികളും വ്യാപകമായി ഉല്‍പ്പാദിപ്പിച്ച് വില്‍പ്പനക്കെത്തിച്ചിരുന്നു. ഇവര്‍ നാല് രൂപയാണ് വിലയീടാക്കിയിരുന്നത്. ഇതിന് ശേഷം ബിരിയാണി 60-70 രൂപക്ക് വിപണിയില്‍ ലഭ്യമായി.
ഹോട്ടലുകളില്‍ 120 രൂപക്ക് മുകളിലോട്ടാണ് വിലയീടാക്കിയിരുന്നത്. ചിക്കന്‍ ബിരിയാണി, ബീഫ് ബിരിയാണി എന്നിവ വാഹനങ്ങളില്‍ ജില്ലയിലെങ്ങും വില്‍പ്പന സജീവമാണ്. ഇതിന്റെ ചുവടുപിടിച്ച് ജില്ലയിലെങ്ങും പാര്‍സല്‍ കേന്ദ്രങ്ങള്‍ തുറന്നു വരികയാണ്. ഇത് ഹോട്ടലുകള്‍ത്ത് കനത്ത തിരിച്ചടിയായിട്ടുണ്ട്. ഇതിന് പുറമേ കണ്ണൂര്‍ പോലുള്ള നരഗപ്രദേശങ്ങളില്‍ ഒട്ടേറെ പാര്‍സല്‍ സെന്ററുകള്‍ തുറന്നുകഴിഞ്ഞു. ഹോട്ടലുകളില്‍ 10 രൂപ വിലയുള്ള പൊറോട്ട, ചപ്പാത്തി എന്നിവ യഥാക്രമം 6, 4 രൂപക്ക് ഇത്തരം കേന്ദ്രങ്ങളില്‍ ലഭിക്കും. 30 മുതല്‍ 50 രൂപ വെര ഈടാക്കുന്ന പച്ചക്കറികള്‍ക്ക് 15 രൂപയും മുട്ടക്കറിക്ക് 20 രൂപയും ചിക്കന്‍ കറിക്ക് 35-40 രൂപയുമാണ് ഇത്തരം കേന്ദ്രങ്ങളിലെ വില. ജില്ലയിലെ ചില മലയോര പ്രദേശങ്ങളിലും പാര്‍സല്‍ സെന്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവിടങ്ങളില്‍ ബിരിയാണി മാത്രമേ ലഭ്യമാകുന്നുള്ളൂ.
ഭക്ഷണസാധനങ്ങള്‍ വിലകുറച്ച് ലഭ്യമായതോടെ ഇത്തരം കേന്ദ്രങ്ങളില്‍ വില്‍പ്പനയും കൂടിയിട്ടുണ്ട്.
















