പയ്യാവൂര്‍: നാടന്‍ വിത്തുകളുടെ സംരക്ഷണവും പ്രചാരണവും ലക്ഷ്യമാക്കി കേരളത്തിലെ ഏറ്റവും വലിയ ജൈവകര്‍ഷക സംഘടനയായ ഫെയര്‍ ട്രേഡ് അലയന്‍സ് കേരള (എഫ്ടി എകെ)യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഏഴാമത് വിത്തുത്സവം 2018 ജനുവരി 19 മുതല്‍ 23 വരെ പയ്യാവൂരില്‍ നടക്കും. ഇതിന്റെ സംഘാടക സമിതി യോഗം പയ്യാവൂര്‍ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി ചിറ്റൂപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.
ഏകവിളകൃഷിയില്‍ നിന്ന് മലയോര കര്‍ഷകരെ ബഹുവിളകൃഷിയിലേക്ക് നയിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ ഫെയര്‍ ട്രേഡ് അലയന്‍സ് വഹിച്ച പങ്ക് വളരെ വലുതാണെന്നും ജൈവ കൃഷി പ്രോത്സാഹനത്തിലൂടെ പുതിയ തലമുറയ്‌ക്ക് വിഷരഹിത ഭക്ഷ്യവിളകള്‍ ലഭ്യമാക്കാന്‍ വഴിയൊരുക്കിയത് അഭിനന്ദനാര്‍ഹമാണെന്നും ഡെയ്‌സി ചിറ്റൂപ്പറമ്പില്‍ പറഞ്ഞു. എഫ്ടിഎകെ ചെയര്‍മാന്‍ എ.കെ.ജോണ്‍ അറയ്‌ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ.ജോയി കൊച്ചു പാറയില്‍ വിഷയാവതരണം നടത്തി. വിത്തുത്സവം 2018ന്റെ വിജയത്തിനായി പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി ചിറ്റൂപ്പറമ്പില്‍ ചെയര്‍പേഴ്‌സണായും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.അഷ്‌റഫ് കണ്‍വീനറായും 501 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. കാര്‍ഷിക സെമിനാറുകള്‍, വിവിധ കാര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശനം എന്നിവയുമുണ്ടായിരിക്കും.
















