കണ്ണൂര്‍: 45 യാത്രക്കാരുമായി അഴീക്കലില്‍ നിന്ന് മാട്ടൂലിലേക്ക് പോയ യാത്രാ ബോട്ട് മുങ്ങി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. എഞ്ചിന്‍ തകരാറായതാണ് അപകടത്തിന് കാരണമെന്ന് അറിയുന്നു. ബോട്ടിലുണ്ടായിരുന്ന എല്ലാവരേയും മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. കോസ്റ്റല്‍ പൊലീസ് സമയത്ത് എത്തിയില്ലെന്ന് ആരോപിച്ച് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് സ്ഥാലത്ത് അല്‍പ്പ സമയം സംഘര്‍ഷാവസ്ഥ ഉടലെടുത്തു.
















