അഞ്ചല്‍: ഇറക്കിവിടപ്പെട്ട് സിറ്റൗട്ടില്‍ കഴിഞ്ഞ കുടുംബത്തെ ആക്രമിച്ച ബ്ലേഡ് പലിശക്കാര്‍ പിടിയിലായി. ഏരൂരില്‍ പലിശപ്പണം കൊടുക്കാന്‍ വൈകിയതിന് വീട്ടില്‍ നിന്നും ഇറക്കിവിട്ടവരെ അക്രമിച്ച ചിത്തിര സൈജുവും സഹായ് ശാലുവുമാണ് പിടിയിലായത്. ഇവരെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പരിക്കേറ്റ പെണ്‍കുട്ടിയും, മാതാവും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കൊള്ള പലിശക്കാരനായ ചിത്തിര സൈജുവിനെയും, കൂട്ടാളിയായ അഞ്ചല്‍ സ്വദേശിയായ ശാലുവിനേയും സംഭവസ്ഥലത്ത് നിന്നുതന്നെയാണ് പോലീസ് പിടികൂടിയത്.
















