ലക്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി യോഗഗുരു ബാബ രാംദേവ് കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച ലക്‌നോവില്‍ മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി ഉന്നതവിജയം നേടിയതിനു പിന്നാലെയാണ് രാംദേവിന്റെ സന്ദര്‍ശനം.
നോയിഡ ഭൂമി കുംഭകോണക്കേസ് സംബന്ധിച്ചും ഇരുവരും ചര്‍ച്ച നടത്തിയതായാണ് സൂചന. കുംഭകോണക്കേസില്‍ യുപി മുന്‍ ചീഫ് സെക്രട്ടറി നീര യാദവും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജീവ് കുമാറും കുറ്റക്കാരാണെന്ന് സുപ്രീം കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
















