ചേര്‍ത്തല: സീനിയര്‍ കബഡി ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ചെന്നിത്തല സങ്കീര്‍ത്തന കബഡി അക്കാദമി വിജയികളായി. ചേര്‍ത്തല സെവന്‍ഹീറോസ് ആണ് റണ്ണര്‍ അപ്. വനിതാ വിഭാഗത്തില്‍ ചേര്‍ത്തല സ്‌പോര്‍ട്‌സ് അക്കാദമി ഒന്നാം സ്ഥാനത്തും ആഹ്വാനം ബ്രദേഴ്‌സ് രണ്ടാം സ്ഥാനത്തും എത്തി. കേരളാ കബഡി അസോസിയേഷന്‍ ടെക്‌നിക്കല്‍ കമ്മിറ്റി അംഗം ബോബി, ജോര്‍ജ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജയമോഹന്‍, ജയപാല്‍, എം.എസ്. സിജു, സാനുലാല്‍, സുജീഷ് എന്നിവര്‍ പ്രസംഗിച്ചു.
















