അമ്പലപ്പുഴ: പുറക്കാട് ശക്തമായ കടല്‍ക്ഷോഭം തുടരുന്നു. 9 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.
പുറക്കാട് പഞ്ചായത്ത് 17-ാം വാര്‍ഡിലാണ് 2 ദിവസമായി അതിശക്തമായ കടല്‍ക്ഷോഭം അനുഭവപ്പെടുന്നത്. തകര്‍ച്ചാഭീഷണി നേരിടുന്ന 9 കുടുംബങ്ങളെയാണ് പുറക്കാട് എഎസ്എം മസ്ജിദ് ഹാളിലേക്ക് മാറ്റിയത്.
41 പേരാണ് ക്യാമ്പിലുള്ളത്. ഇവിടെ പുലിമുട്ട് സ്ഥാപിക്കാന്‍ തീരുമാനമായിരുന്നെങ്കിലും നിര്‍മാണം ആരംഭിക്കാന്‍ കഴിയാതിരുന്നതാണ് ഇപ്പോഴുണ്ടായ അപകടത്തിനു കാരണം.
തകര്‍ന്നു കിടക്കുന്ന കടല്‍ഭിത്തിയിലൂടെ തിരമാല കരയിലേക്ക് ആഞ്ഞടിക്കുകയാണ്. ജില്ല കളക്ടര്‍ ടി.വി. അനുപമ, കെ.സി. വേണുഗോപാല്‍ എംപി എന്നിവര്‍ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. ക്യാമ്പിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് എല്ലാ സഹായവും ലഭ്യമാക്കുമെന്ന് കളക്ടര്‍ ഉറപ്പു നല്‍കി.
















