Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പറന്നുയരുന്ന നടനകാന്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2017, 08:37 am IST
inEntertainment

വര്‍ഷങ്ങള്‍ക്കുശേഷം മലയാളത്തിലെ നല്ല സിനിമയെന്നും അന്തര്‍ദേശീയ വിഷയമുള്ള ഭാഷയെന്നും മലയാളി പ്രേക്ഷകന്‍ പരക്കെ സമ്മതിച്ച ചിത്രമാണ് ടെയ്‌ക്ക് ഓഫ്. മഹേഷ്‌ നാരായണന്‍ സംവിധാനം ചെയ്ത ഈ ചിത്രം ശരിക്കും പാര്‍വതിയുടെ സിനിമയാണെന്നുവരെ കാണികള്‍ പറഞ്ഞു. ഇന്ത്യയുടെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച നടിക്കുള്ള പുരസ്‌ക്കാരം പാര്‍വതി നേടുമ്പോള്‍ പ്രേക്ഷകരുടെ അന്നത്തെ നിരീക്ഷണമാണ് സത്യമാകുന്നത. ഇത്തരമൊരു പുരസ്‌ക്കാരം നേടുന്ന ആദ്യ മലയാളി എന്ന ബഹുമതിയും ഈ നടിക്കാണ്.മികച്ച സിനിമയ്‌ക്കുള്ള പ്രത്യേക ജൂറി പരാമര്‍ശവും ടേയ്‌ക്ക് ഓഫിനാണ്.

ഇന്ത്യയിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ് പാര്‍വതി. വെറും വിവാദങ്ങളുടെ പൊങ്ങച്ച സഞ്ചി തുറന്ന് പേരു സമ്പാദിക്കുന്ന മറ്റു നടിമാരില്‍ നിന്നും തികച്ചും വ്യത്യസ്തയാണ് ഈ നടി.സര്‍ഗാത്മകമായ നടനവും സിനിമയുടെ തെരഞ്ഞെടുപ്പിലും വ്യക്തിപരമായ നിലപാടിലും എല്ലാം തന്നെ ഉറപ്പുള്ള വ്യക്തിത്വമാണ് ഈ പെണ്‍കുട്ടിക്ക്. സിനിമയെ അതിയായി സ്‌നേഹിക്കുമ്പോഴും മുടങ്ങാതെ സിനിമ ചെയ്യണമെന്ന് ഒട്ടുംതന്നെ നിര്‍ബന്ധബുദ്ധിയില്ലാത്ത നടിയാണ് പാര്‍വതി. ഒരുപക്ഷേ ആഗ്രഹിക്കുമ്പോള്‍ മാത്രം സിനിമചെയ്യുന്നവര്‍. സിനിമയോടൊപ്പം തന്നെ,അല്ലെങ്കില്‍ ഒരുപടി അതിലുമധികം യാത്രയോടാണ് പാര്‍വതിക്കിഷ്ടം. ഓരോ സിനിമ കഴിയുമ്പോഴും അവര്‍ യാത്രപോകുന്നു. യാത്രയിലെ കാഴ്ചകളും അന്വേഷണങ്ങളും അത്രയ്‌ക്കുമിഷ്ടം.

ടേയ്‌ക്ക് ഓഫ് കാണികളുടെ ഉള്ളുലയ്‌ക്കുന്ന ചിത്രമായിരുന്നു.പാര്‍വതിയുടെ സമീറ എന്ന കഥാപാത്രത്തിനു കിട്ടിയ പ്രേക്ഷക പ്രശംസ വലുതായിരുന്നു.ഇറാഖിലെ യുദ്ധഭൂമിയില്‍ അകപ്പെട്ട നഴ്‌സിനെയാണ് പാര്‍വതി അവതരിപ്പിച്ചത്. ആകെ അഭിനയിച്ച സിനിമയുടെ എണ്ണത്തേക്കാള്‍ ഇരട്ടിയാണ് പാര്‍വതിനേടിയ പുസ്‌ക്കാരങ്ങളുടെ എണ്ണം. പതിനൊന്നു വര്‍ഷങ്ങള്‍കൊണ്ട് മലയാളം,തമിഴ്,കന്നഡ,ഹിന്ദി ഭാഷകളിലായി പന്ത്രണ്ട് സിനിമകള്‍. 22അവാര്‍ഡുകള്‍. ഇതൊരു റെക്കോര്‍ഡാണ്. 2006ല്‍ ഗായത്രിയായി ഔട്ട് ഓഫ് സിലബസില്‍ തുടങ്ങി. അതേ വര്‍ഷം തന്നെ നോട്ട് ബുക്കില്‍ പൂജാ കൃഷ്ണയായി തകര്‍ത്താടി. ചിത്രം വന്‍ ഹിറ്റായിരുന്നു. പാര്‍വതിയുടെ കൗമാര കഥാപാത്രം അതിലും ഹിറ്റായിരുന്നു. വിവിധ ഭാഷാചിത്രങ്ങളിലെല്ലാം വേറിട്ട വേഷങ്ങളായിരുന്നു ഈ നടിക്ക്.

നടനത്തിന്റെ പക്വത ആവശ്യപ്പെടുന്ന വേഷങ്ങള്‍. ചാര്‍ളിയിലേയും എന്ന് നിന്റെ മൊയ്തീനിലേയും വേഷങ്ങള്‍ പിന്നേയും പാര്‍വതി എന്ന നടിയെ പ്രേക്ഷകനിലേക്കു വിതറിയിട്ടു. വാരിവലിച്ചു ചിത്രങ്ങള്‍ ചെയ്യാതെ ശരീരത്തില്‍ കയറിയ വേഷത്തെ പുറത്തേക്കിറങ്ങാനുള്ള സ്വാതന്ത്ര്യവും സമയവും നല്‍കിയ ശേഷം മാത്രമെ ഈ നടി പുതിയ വേഷങ്ങളെ സ്വീകരിക്കൂ എന്നത് മറ്റുള്ളവരില്‍ കാണാത്തൊരു വാസനയാണ്.കഥാപാത്രങ്ങളെ നിരീക്ഷിച്ചും പഠിച്ചുമുള്ള ഒരു ഗവേഷണം തന്നെ ഇക്കാര്യത്തില്‍ ഇവര്‍ ചെയ്യുന്നുണ്ടെന്നുതോന്നുന്നു.

ലോക പരിചയത്തില്‍നിന്നുമുണ്ടായ ഉണര്‍വുകളുടെ പിന്‍ബലത്തിലുള്ള ഉറച്ച നിലപാടുകളും അവയിലെ സുതാര്യതയും മറ്റും കേവലമൊരു സിനിമാ താരം എന്നതിലുപരി അസാധാരണ സ്ത്രീ വ്യക്തിത്വം എന്ന നിലയില്‍ തന്നെയാണ് പാര്‍വതിയെ പ്രേക്ഷക സമൂഹം കാണുന്നത്. സിനിമയിലെ പുതിയ സ്ത്രീ കൂട്ടായ്‌മയിലെ പ്രധാനിയായ ഈ പെണ്‍കുട്ടിയുടെ അഭിപ്രായങ്ങളും തുറന്നു പറച്ചിലുകളും അതിന്റേതായ അര്‍ഥത്തില്‍ തന്നെയാണ് ജനം വീക്ഷിക്കുന്നതും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍
Kerala

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

Kerala

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

Entertainment

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

Kerala

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

പുതിയ വാര്‍ത്തകള്‍

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.