Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

നീലക്കുറിഞ്ഞികള്‍ ചുട്ടെരിക്കുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2017, 02:45 am IST
inVicharam

മാര്‍ത്താണ്ഡം കായല്‍ കൈയേറ്റ രേഖകള്‍ കാണാതായപോലെ കൊട്ടക്കമ്പൂര്‍ വില്ലേജിലെ റീസര്‍വ്വേ ലാന്റ് രജിസ്റ്റര്‍ കാണാതായതായി സര്‍ക്കാരിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടത്രേ! പകല്‍ക്കൊള്ളയാണ് വട്ടവടയിലും കൊട്ടക്കാമ്പൂരിലും നടക്കുന്നത്. ഏതൊരു ജനാധിപത്യ സര്‍ക്കാരും ചെയ്യാന്‍ മടികാണിക്കുന്ന ഭൂമാഫിയക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് കേരളസര്‍ക്കാര്‍ മന്ത്രിതല കമ്മറ്റിയെ കുറിഞ്ഞി ഉദ്യാന അതിര്‍ത്തി നിര്‍ണയിക്കാന്‍ ചുമതലപ്പെടുത്തിയതിലൂടെ ചെയ്തിരിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ഭൂമാഫിയ ബന്ധം പറഞ്ഞ് വോട്ടുനേടി ജയിച്ചു വന്ന എല്‍ഡിഎഫ് സര്‍ക്കാരും സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കുന്ന പാതയിലാണ്.

മൂന്നാര്‍ വന്യജീവി ഡിവിഷന്റെ കീഴില്‍ ഷോല ദേശീയ ഉദ്യാനറേഞ്ചില്‍ 2006 ഒക്‌ടോബര്‍ ആറിനാണ് കുറിഞ്ഞിമല ഉദ്യാനമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുന്നത് (സ.ഇ.(പി)നമ്പര്‍ 36/06/വനം വന്യജീവി) കൊട്ടക്കാമ്പൂര്‍ വില്ലേജിലെ സര്‍വ്വേ നമ്പര്‍ 36/06/വനം വന്യജീവി). കൊട്ടക്കമ്പൂര്‍ വില്ലേജിലെ സര്‍വ്വേ നമ്പര്‍ 58/1, വട്ടവട വില്ലേജിലെ സര്‍വ്വേ നമ്പര്‍ 62 എന്നിവ അടങ്ങിയ ഭൂപ്രദേശം ഉത്തരവിന്‍പ്രകാരം റവന്യൂ വിഭാഗം വനംവകുപ്പിന് കൈമാറി. ഈ പ്രദേശത്തെ നീലക്കുറിഞ്ഞി അടങ്ങുന്ന ജൈവവൈവിധ്യ സംരക്ഷണമാണ് കുറിഞ്ഞി ഉദ്യാനത്തിന്റെ ഏറ്റവും പ്രധാന ലക്ഷ്യം.

ആന, മാന്‍, വരയാട്, കാട്ടുപോത്ത് എന്നിവയുടെ ആവാസവ്യവസ്ഥയാണ് കുറിഞ്ഞിമല. ഈ പ്രദേശത്തെ മലഞ്ചരിവുകളും ചെങ്കുത്തായ കുന്നുകളും മലകളും പ്രകൃതിദത്തമായ ജൈവസമ്പത്തിന്റെ ഉറവിടമായിട്ടാണ് അറിയപ്പെടുന്നത്. കുറിഞ്ഞിമല ഉദ്യാനത്തില്‍ 3200 ഹെക്ടര്‍ ഭൂമി ഉള്‍പ്പെടുന്നുണ്ട്. ഈ ഉദ്യാനത്തിന്റെ അതിര്‍ത്തികള്‍ ചിന്നാര്‍ വന്യജീവി സങ്കേതമായും, ആനമുടി ദേശീയ ഉദ്യാനമായും, പാമ്പാടുംചോല ദേശീയ ഉദ്യാനമായും ബന്ധപ്പെട്ടു കിടക്കുന്നു. കുറിഞ്ഞിമല ഉദ്യാനത്തിന്റെ വടക്കേ അതിര്‍ത്തി വടക്കേ വെള്ളഗിരി (2127 ഉയരം) കുന്നില്‍നിന്നും തുടങ്ങി ചിന്നാര്‍ വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തിയും കാറുവെപ്പിന്‍ ചോലയും പിന്നിട്ട് കൊട്ടക്കമ്പൂരിലെ തമിഴ്‌നാട് അതിര്‍ത്തിവരെ നീളുന്നു.

ഉദ്യാനത്തിന്റെ കിഴക്കെ അതിര്‍ത്തി അന്തര്‍സംസ്ഥാന അതിര്‍ത്തി മുതല്‍ പാമ്പാടുംചോല ദേശീയ ഉദ്യാന അതിര്‍ത്തിയിലൂടെ കൊളക്കാട്ടുമലയും പാറതുമ്പും കടവരികാണവെയും തുളുക്കന്‍പെട്ടി മലയും കല്ലാടന്‍കാണവെ മേടും പട്ടിതലൈച്ചിയുംവരെ നീളുന്നു. കുറിഞ്ഞി മല ഉദ്യാനത്തിന്റെ തെക്കേ അതിര്‍ത്തി പാമ്പാടുംചോല ദേശീയ ഉദ്യാനത്തിന്റെ വടക്കേ അതിര്‍ത്തിയിലെ മൂന്നാര്‍ കോവിലൂര്‍ റോഡുവരെ നീളുന്നു. ഉദ്യാനത്തിന്റെ പടിഞ്ഞാറെ അതിര്‍ത്തി വട്ടവട വില്ലേജിലെ 62-ാം ബ്ലോക്കിലെ വനംവകുപ്പിന്റെ തോട്ടത്തിന്റെ പടിഞ്ഞാറെ അതിര്‍ത്തിയില്‍നിന്നു തുടങ്ങുന്നു. അത് കൊട്ടക്കാമ്പൂര്‍ വില്ലേജിലെ 58-ാം നമ്പര്‍ ബ്ലോക്ക് കടന്ന് ആനമുടി ചോല ദേശീയ ഉദ്യാനത്തിന്റെ വടക്കു-കിഴക്കേ അതിര്‍ത്തിവരെ നീളുന്നു. ഇത് വടക്കേ വെള്ളഗിരി മല കടന്ന് ചിന്നാര്‍ വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തിവരെ എത്തുന്നുണ്ട്.

നീലക്കുറിഞ്ഞി ഉദ്യാനം സ്ഥിതിചെയ്യുന്ന പ്രദേശം സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ വന്‍ ഇക്കോളജീയ നാശത്തിലാണെത്തുക. ഇവിടെ പന്ത്രണ്ട് വര്‍ഷത്തില്‍ പൂക്കുന്ന നീലക്കുറിഞ്ഞി സംരക്ഷിക്കപ്പെടുന്നതോടൊപ്പം ഭൂചലന സാധ്യതയുള്ള ഈ പ്രദേശം രൂക്ഷമായ മണ്ണൊലിപ്പിനും ഉരുള്‍പൊട്ടലിനും വിധേയമാകുന്ന സ്ഥലങ്ങളാണ്. വന്‍തോതില്‍ കൈയേറ്റത്തിനും മനുഷ്യനിര്‍മിത തീവെപ്പിനും അമിതമായ വന്യജീവി മേയലിനും വിധേയമാകുന്ന ഈ സ്ഥലം കുറിഞ്ഞിമല ഉദ്യാനത്തിന്റെ ഭാഗമാക്കിയതുതന്നെ ഈ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ്. കുറിഞ്ഞിമല ഉദ്യാനത്തില്‍ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുവാന്‍ രാഷ്‌ട്രീയ ഇടപെടലുകളുടെയും സ്വജനപക്ഷപാതത്തിന്റെയും പേരില്‍ കേരള സര്‍ക്കാര്‍ മന്ത്രിസഭാംഗങ്ങളെ ചേര്‍ത്ത് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത് നിലവിലെ നിയമങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. സര്‍ക്കാര്‍ വനഭൂമിയും വന്യജീവി സങ്കേതവും ദേശീയ ഉദ്യാനവും കമ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്)യുടെ അനുഭാവികള്‍ക്കും ഇഷ്ടക്കാര്‍ക്കും വീതംവച്ചു നല്‍കുവാനുള്ള ഗൂഢനീക്കത്തിന്റെ തുടക്കമായിട്ടെ ഈ കമ്മിറ്റിയെ കാണാനാകൂ.

കുറിഞ്ഞിമല ഉദ്യാനത്തിന്റെ അതിര്‍ത്തി നിശ്ചയിച്ച് സര്‍ക്കാര്‍ 2006 ല്‍ തന്നെ പൂര്‍ണ ഉത്തരവ് ഇറക്കിയിട്ടുള്ളതാണ്. അത് അപൂര്‍ണമാണെന്നാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ഭാഷ്യം! കുറിഞ്ഞിമല ഉദ്യാനത്തിന്റെ ഭൂമി തട്ടിയെടുക്കുന്നതിന്റെ ആദ്യപടിയാണിത്. 300 ഹെക്ടര്‍ ഉദ്യാനത്തിലെ കുറിഞ്ഞി ചെടികളും, യൂക്കാലിപ്റ്റസ്-ഗ്രാന്റിസ് മരങ്ങളും ഭൂമാഫിയ ചുട്ടു ചാമ്പലാക്കിയെങ്കിലും സര്‍ക്കാര്‍ ഇത് കാട്ടുതീ ആയിട്ടാണ് കണക്കാക്കിയിരിക്കുന്നത്. 1972 ലെ വന്യജീവി സംരക്ഷണനിയമത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നത് ദേശീയ വന്യജീവി ബോര്‍ഡിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ചുമതലയാണ്. മന്ത്രിതല കമ്മിറ്റിയുടെതല്ല.

കുറിഞ്ഞിമല ഉദ്യാന ഭൂമിയില്‍ യഥാര്‍ത്ഥ അവകാശികളാരും തന്നെ ഇല്ലാത്തതിനാല്‍ സെറ്റില്‍മെന്റ് ഓഫീസറിനു മുന്നില്‍ ആരും ഇതുവരെ ഹാജരായിട്ടില്ല. എന്നിട്ടം ‘ജന’ങ്ങളുടെ പേരുപറഞ്ഞ് കേരള സര്‍ക്കാര്‍ ഭൂമാഫിയയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണ്. നീലക്കുറിഞ്ഞി ഉദ്യാനഭൂമിയുടെ പേരില്‍ വ്യാജപട്ടയവും വ്യാജ പവര്‍ ഓഫ് അറ്റോര്‍ണിയുമാണ് ജോയ്‌സ് ജോര്‍ജ് എംപിയുടെ അപ്പന്‍ തരപ്പെടുത്തിയതെന്ന് ഏതാണ്ട് ഉറപ്പായി. കേരള ലാന്റ് അസൈന്‍മെന്റ് റൂള്‍ 1964 പ്രകാരം 1971 നു മുമ്പ് കൈവശക്കാര്‍ക്കാണ് പട്ടയം ലഭിക്കുക. കുറിഞ്ഞിമല ഉദ്യാന മേഖലയില്‍ അത്തരത്തില്‍ ആര്‍ക്കും പട്ടയം ലഭിച്ചതായി ലാന്റ് അസൈന്‍മെന്റ് കമ്മറ്റി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല. അപ്പോള്‍ വലിയൊരു ഭൂമികയ്യേറ്റത്തിന്റെ ചിത്രമാണ് വെളിപ്പെടുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.