Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജില്ലാകലോത്സവ പന്തല്‍ നിര്‍മാണം പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2017, 10:27 am IST
in Kollam

കൊല്ലം: നോക്കുകൂലി ആവശ്യപ്പെട്ട് ചുമട്ടുതൊഴിലാളികള്‍ രംഗത്ത് എത്തിയതോടെ ജില്ലാ കലോത്സവത്തിന്റെ നടത്തിപ്പ് പ്രതിസന്ധിയിലേക്ക്. ഡിസംബര്‍ അഞ്ചുമുതല്‍ പത്തുവരെ ജില്ലാ കലോത്സവം നടക്കുന്ന പ്രധാനവേദിയായ ക്രിസ്തുരാജ് സ്‌കൂളിലാണ് സംഭവം. ഇന്നലെ രാവിലെ 11ന് പന്തല്‍ നിര്‍മാണത്തിനുള്ള സാധനങ്ങളുമായി എത്തിയ ലോറി സ്‌കൂള്‍ വളപ്പില്‍ സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി എന്നിവരടക്കമുള്ള ചുമട്ടുതൊഴിലാളികള്‍ തടഞ്ഞിട്ടു. ലോറിയില്‍ നിന്നും കരാറുകാരന്റെ തൊഴിലാളികള്‍ മുളയും കഴയും കര്‍ട്ടനും അലങ്കാരങ്ങളും മറ്റും ഇറക്കുന്നത് ചുമട്ടുതൊഴിലാളികളായ യൂണിയന്‍കാര്‍ തടഞ്ഞു. ഏറെനേരം ഇത് തുടര്‍ന്നതോടെ ബഹളമായി. ഇതറിഞ്ഞ് സംഘാടകരായ അധ്യാപകരും പരിസരവാസികളും വിദ്യാര്‍ത്ഥികളും തടിച്ചുകൂടി.

കരാറുകാരനായ ഷിഹാബുദീനോട് ലോഡ് ഒന്നിന് 2500 രൂപ നിരക്കില്‍ നോക്കുകൂലി ആവശ്യപ്പെട്ട തൊഴിലാളികളോട് അദ്ദേഹം തന്റെ നിസഹായവസ്ഥ വെളിപ്പെടുത്തി. കുറഞ്ഞ നിരക്കിലാണ് താന്‍ പന്തല്‍ നിര്‍മാണ കരാര്‍ എടുത്തിരിക്കുന്നതെന്ന് കണക്കുകളോടെ വ്യക്തമാക്കിയെങ്കിലും ഇവിടെയിറക്കുന്ന 13 ലോഡിനും നോക്കുകൂലി ലഭിക്കണമെന്ന കടുംപിടിത്തമാണ് ചുമട്ടുകാരില്‍ നിന്നും ഉണ്ടായത്. ഇതോടെ കരാറുകാരന്‍ പണി നിര്‍ത്തിവയ്‌ക്കുകയാണെന്ന് സംഘാടകരോട് പറഞ്ഞു.

സംഘാടകരായ അധ്യാപകര്‍ തൊഴിലാളികളോട് സംസാരിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ഏറ്റവും ഒടുവില്‍ പ്രശ്‌നപരിഹാരത്തിനായി സംഘാടകസമിതി ചെയര്‍മാന്‍ കൂടിയായ മേയര്‍ വി.രാജേന്ദ്രബാബുവിനെ ഫോണില്‍ ബന്ധപ്പെട്ടു. വിചിത്രമായ മറുപടിയാണ് അദ്ദേഹത്തില്‍ നിന്നും ഉണ്ടായത്. തൊഴിലാളികള്‍ പട്ടിണിയിലാണെന്നും അവര്‍ക്ക് ആവശ്യമായ പണം നല്‍കികൊള്ളാനുമാണ് അദ്ദേഹം മറുപടി നല്‍കിയതെന്ന് അധ്യാപകര്‍ പറയുന്നു. ഒന്നര മണിക്കൂറോളം ലോഡിറക്കാനുള്ള അനുവാദത്തിനായി ചുമട്ടുകാരോട് സംഘാടകര്‍ കെഞ്ചിനോക്കി. ഒരാഴ്ച മാത്രമാണ് ഇനി കലോത്സവത്തിനുള്ളതെന്നും വലിയ ഫണ്ടുകളൊന്നും തങ്ങള്‍ക്ക് അനുവദിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞെങ്കിലും തൊഴിലാളികള്‍ അതൊന്നും കേട്ടില്ല.

ലോഡുനിറച്ച ലോറി സ്‌കൂള്‍ ഗ്രൗണ്ടില്‍ തന്നെ കിടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ജില്ലാ കളക്ടറുമായി ചര്‍ച്ച നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ പറഞ്ഞു.

ക്രിസ്തുരാജ് സ്‌കൂള്‍, വിമലഹൃദയ സ്‌കൂള്‍, കര്‍ബല റാണി ട്രെയിനിങ് സ്‌കൂള്‍, വിമലാംബിക എല്‍പി സ്‌കൂള്‍ തുടങ്ങിയ വേദികളിലായി 8000 വിദ്യാര്‍ത്ഥികളാണ് ജില്ലാ കലോത്സവത്തില്‍ മത്സരിക്കുന്നത്. കുരുന്നുപ്രതിഭകളുടെ കലാമത്സരങ്ങളെ ബാധിക്കുന്ന രീതിയിലുള്ള തൊഴിലാളികളുടെ സമീപനത്തില്‍ കടുത്ത അമര്‍ഷമാണ് സംഘാടകസമിതിയില്‍ ഉള്ളത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് കലോത്സവവേദിയില്‍ നോക്കൂകൂലി ആവശ്യപ്പെട്ട് ഒരു സംഭവം ഉണ്ടാകുന്നതെന്ന് മുതിര്‍ന്ന അധ്യാപകന്‍ പ്രതികരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.
Article

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

Main Article

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

India

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

India

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

India

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

ഗൗഡലാജാറ സ്റ്റേഡിയത്തില്‍ കോംഗോ- കൊളംബിയ മത്സരം കാണുന്ന ലമുംബവേയ

കോംഗോയ്‌ക്കായി ഒടുവില്‍ ജീവിക്കുന്ന പ്രതിമ എത്തി

ഗോളി പ്രതിരോധം കടന്ന് കൊളംബിയ നോക്കൗട്ടില്‍

ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ചു; സിംഹങ്ങളെ വിറപ്പിച്ച് ഘാന

അത് പെനാല്‍റ്റി! പക്ഷേ ‘വാര്‍ കാപ്പി കുടിക്കാന്‍’ പോയി

ഹൈഡ്രേഷന്‍ ഇടവേളകളില്‍ നിന്ന് ഫിഫയ്‌ക്ക് അധിക വരുമാനമില്ല: ഇന്‍ഫാന്റിനോ

ക്രൊയേഷ്യക്കായി ഗോള്‍ നേടിയ ആന്റെ ബുഡിമിറിന്റെ ആഹ്ലാദം

വിയര്‍ത്ത് ജയിച്ച് ക്രൊയേഷ്യ

ഐ ആം ബാക്ക്….. തിരിച്ചുവരവ് ആരാധകരെ അറിയിച്ച് റൊണാള്‍ഡോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.