പത്തനാപുരം ; കാനത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല . ഒരു കക്ഷിയെയും യുഡിഎഫിലേക്ക്് ക്ഷണിച്ചിട്ടില്ല. മുന്നണി വിപുലീകരണം അജണ്ടയിലില്ലെന്നും ചെന്നിത്തല പറഞ്ഞു. പത്തനാപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
കോണ്‍ഗ്രസ് ബന്ധത്തെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. തലയ്‌ക്ക് സ്ഥിരതയുള്ള ആരും കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്നാണ് കാനം പറഞ്ഞത് . അന്തിമതീരുമാനം എടുക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസാണെന്നും കാനം വ്യക്തമാക്കിയിരുന്നു.
















