ഗുരുവായൂരില്‍ സ്വാമി ഗോവിന്ദനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ നടന്ന ഗോപൂജ
ഗുരുവായൂര്‍: പാര്‍ത്ഥസാരഥി ക്ഷേത്രം പിടിച്ചെടുത്തത് കോടതി ഉത്തരവു പ്രകാരമാണെന്ന് പറയുന്ന സര്‍ക്കാര്‍ ആ ഉത്തരവ് പ്രസിദ്ധീകരിക്കാന്‍ തയ്യാറാവണമെന്ന് ദ്വാരക പീഠത്തിലെ ശങ്കരാചാര്യര്‍ സത്‌സ്വരൂപാനന്ദ സരസ്വതിയുടെ ശിഷ്യനും, കര്‍ണ്ണാടക പമ്പാക്ഷേത്ര അധിപതിയുമായ സ്വാമി ഗോവിന്ദാനന്ദ സരസ്വതി.
ഗോ സംരക്ഷണ സന്ദേശയാത്രയുടേയും ഗോപൂജകളുടേയും ഭാഗമായി ഗുരുവായൂരിലെത്തിയതായിരുന്നു സ്വാമി. പാര്‍ത്ഥസാരഥി ക്ഷേത്രം കൈയേറിയ നടപടി കോടതി ഉത്തരവു മൂലമാണെന്ന ന്യായീകരണം സത്യമാണെങ്കില്‍ ഇത്ര വലിയ വിവാദങ്ങളും ചര്‍ച്ചകളും സമരങ്ങളും നടക്കുന്ന സാഹചര്യത്തില്‍ ആ ഉത്തരവ് പരസ്യപ്പെടുത്തേണ്ടതല്ലേ? സ്വാമി ചോദിച്ചു.
ക്ഷേത്രങ്ങള്‍ക്കു നേരെയുള്ള കൈയേറ്റങ്ങളെ ചെറുത്തു തോല്പിക്കാന്‍ വിശ്വാസികളായ ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവാഹ ജീവിതത്തിനു വേണ്ടി മതം മാറുന്നതു പോലെയല്ല, മതം മാറ്റാന്‍ വേണ്ടി നടത്തുന്ന വിവാഹങ്ങള്‍. അത് ജിഹാദാണ്.
ഗുരുവായൂരില്‍ നാടന്‍ പശുക്കളെ വളര്‍ത്തുന്ന അഞ്ച് വീടുകളില്‍ സ്വാമി ഗോപൂജ നടത്തി.
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.സുധാകരന്‍, പാര്‍ത്ഥസാരഥി ക്ഷേത്ര വിമോചന സമിതി നേതാക്കളായ ജി.കെ. ഗോപാലകൃഷ്ണ സ്വാമി, വി. മുരളീധരന്‍, ജി. കെ. ശ്രീകൃഷ്ണന്‍, പി.കെ. ഹരി നാരായണന്‍, സുഭാഷ് മണ്ണാരത്ത്, ബിജു പട്യേംപുള്ളി, ജ്യോതി കൂളിയാട്ടില്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
















