കൂത്തുപറമ്പ്: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ മമ്പറം ചാപ്റ്ററിന്റെ 2018 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം നാളെ വൈകുന്നേരം 6 മണിക്ക് മമ്പറം ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടക്കും. കെ.കെ.രാഗേഷ് എംപി ഉദ്ഘാടനം ചെയ്യും. സോണ്‍ പ്രസിഡണ്ട് കെ.വി.സുധീഷ് വിശിഷ്ടാതിഥിയാകും. മുന്‍ദേശീയ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് കെ.പ്രമോദ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
സോണ്‍ വൈസ് പ്രസിഡണ്ട് കെ.ടി.സമീര്‍, പ്രദീപന്‍ തൈക്കണ്ടി, വി.കെ.മനോജ്കുമാര്‍, സന്തോഷ് ശങ്കരനെല്ലൂര്‍, പി.പി.രാഗേഷ് തുടങ്ങിയവര്‍ സംസാരിക്കും. ജെ.കെ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. കാരുണ്യശ്രേഷ്ഠ പുരസ്‌കാരം നേടിയ മുജീബ് പുതിയവീട്ടിലിന് കെ.കെ. രാഗേഷ് എംപി പുരസ്‌കാരം സമ്മാനിക്കും. മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള അവാര്‍ഡ് വേങ്ങാട് ഇകെഎന്‍എസ് ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന് സമര്‍പ്പിക്കും. പ്രസിഡണ്ടായി ടി.നിധീഷും സെക്രട്ടറിയായി സി.സുജേഷും ജൂനിയര്‍ ജേസി ചെയര്‍മാനായി പ്രത്യുഷ് ദിനേശും ജേസിറെറ്റ്‌സ് ചെയര്‍പേഴ്‌സണായി ഷിംനയും സ്ഥാനമേറ്റെടുക്കും. പുതിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും.
















