പയ്യന്നൂര്‍: കൗമാരകലയുടെ മാമാങ്കത്തിന് പയ്യന്നൂരില്‍ തിരിതെളിഞ്ഞു. റവന്യൂ ജില്ലാ കലോത്സവം എ.കുഞ്ഞിരാമന്‍ അടിയോടി സ്മാരക ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഭദ്രദീപം തെളിയിച്ചാണ് ഉദ്ഘാടനം ചെയ്തത്. സി.കൃഷ്ണന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, സി.സത്യപാലന്‍, കെ.പി.ജ്യോതി, വി.ബാലന്‍, പി.പി.ദാമോദരന്‍, വി.നന്ദകുമാര്‍, കെ.ഗോകുല്‍ കൃഷ്ണന്‍, ഉബൈദുള്ള, കെ.പ്രഭാകരന്‍, എന്‍.ഗീത, കെ.വി.ലീല, രവീന്ദ്രന്‍ കാവിലെ വളപ്പില്‍, ടി.വി.വിനോദ്, ടി.എസ്.രാമചന്ദ്രന്‍, സി.ടി.ബിനീഷ്, ടി.രാഘവന്‍, എന്നിവര്‍ സംസാരിച്ചു. ശശി വട്ടക്കൊവ്വല്‍ സ്വാഗതവും എം.പവിത്രന്‍ നന്ദിയും പറഞ്ഞു.
















