അഹമ്മദാബാദ്: ദേശീയ ശക്തികളെ നേരിടാന്‍ ആഹ്വാനം ചെയ്ത് ഇടയലേഖനമിറക്കിയ ഗുജറാത്തിലെ ആര്‍ച്ച് ബിഷപ്പിന് കുരുക്ക്. എന്തടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള കത്ത് തയ്യാറാക്കി പള്ളികളിലേക്ക് അയച്ചതെന്ന് വിശദീകരിക്കണമെന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിഷപ്പിനോട് ആവശ്യപ്പെട്ടു. ദേശീയ ശക്തികളെ പരാജയപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് ഉപയോഗിക്കണമെന്ന പരസ്യ ആഹ്വാനമാണ് ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മക്‌വാന്‍ നടത്തിയത്.
പള്ളികള്‍ക്കെതിരെ ആക്രമണം നടക്കാത്ത ഒറ്റ ദിവസം പോലും രാജ്യത്തില്ല എന്നാണ് ബിഷപ്പ് പറഞ്ഞത്. ഇതു ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഭീതി പരത്തുന്നതായും ബിഷപ്പ് ആരോപിച്ചു. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരേ ഒരു കല്ലു പോലും വീണിട്ടില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പ്രതികരിച്ചു. ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുജറാത്ത് ബിജെപി ഘടകവും രംഗത്തത്തി. അനാവശ്യ പ്രസ്താവനയാണ് ബിഷപ്പിന്റെ ഭാഗത്തു നിന്നുണ്ടാതെന്നാണ് ഗുജറാത്തിലെ മറ്റു ക്രൈസ്തവ സഭാ പ്രതിനിധികളുടെ നിലപാട്.
















