ഭരണഘടനാദിനത്തോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാരും കര്‍ണ്ണാടക സര്‍ക്കാരും നല്‍കിയ പരസ്യങ്ങള്‍ ശോഭ കരന്തലാജെ പ്രദര്‍ശിപ്പിക്കുന്നു
ഉഡുപ്പി: ഭരണഘടനാ ദിനാഘോഷത്തിന് നല്‍കിയ പത്രപരസ്യത്തില്‍ ഡോ. ബി.ആര്‍. അംബേദ്കറിന്റെ ചിത്രം നല്‍കാതിരുന്ന കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി എംപി ശോഭ കരന്തലാജെ ആവശ്യപ്പെട്ടു.
കര്‍ണ്ണാടകയില്‍ കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പരസ്യത്തില്‍ മുഖ്യമന്ത്രി സിദ്ധാ രാമയ്യയുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. പത്രങ്ങളുടെ ഒന്നാം പേജിലാണ് ഈ പരസ്യം പ്രസിദ്ധീകരിച്ചത്.
ഭരണഘടനാ ദിനാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പരസ്യം പത്ര മറ്റൊരു പേജില്‍ നല്‍കിയിട്ടുണ്ട്. അതില്‍ അംബേദ്ക്കക്കറിന്റെ ചിത്രം വലുതായി നല്‍കിയിട്ടുണ്ട്.
ഭരണഘടന ദിനാഘോഷത്തില്‍ ഭരണഘടനാ ശില്‍പ്പിയായ അംബേദ്ക്കറെ മുഖ്യമന്ത്രി അപമാനിച്ചിരിക്കുകയാണെന്ന് ശോഭ കരന്തലാജെ കുറ്റപ്പെടുത്തി.
ഉഡുപ്പിയില്‍ വിശ്വഹിന്ദു പരിഷത്ത് ഹിന്ദു ധര്‍മ്മ സംസദ് വേദിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
















