അടിമാലി: പുതുജീവന്‍ വയ്‌ക്കുന്ന പൊന്മുടി വിനോദസഞ്ചാര പദ്ധതിയ്‌ക്ക് കടയ്‌ക്കല്‍ കത്തിവച്ച് വനംവകുപ്പ്. സംസ്ഥാന വൈദ്യുത ബോര്‍ഡിന്റെ ഹൈഡല്‍ ടൂറിസം വിഭാഗമാണ് പൊന്മുടി അണക്കെട്ടിന്റെ രാജാക്കാട് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഭാഗങ്ങളും ജലസംഭരണിയും കേന്ദ്രീകരിച്ച് ബൃഹത്തായ പദ്ധതിയ്‌ക്ക് രൂപം നല്‍കിയിരിക്കുന്നത്. കെഎസ്ഇബി വക സ്ഥലം നിര്‍മ്മാണങ്ങള്‍ക്കായി ക്രമപ്പെടുത്തല്‍ തുടങ്ങിയ അടിസ്ഥാന ജോലികള്‍ ചെയ്ത് ഈ സീസണില്‍ത്തന്നെ സ്പീഡ് ബോട്ടിങ് ആരംഭിക്കാനായിരുന്നു നീക്കം.
അണക്കെട്ടിന് മേല്‍ഭാഗത്ത് ഡാംടോപ്പ് റോഡില്‍ നിന്ന് ജലാശയത്തിന് സമാന്തരമായി പോകുന്ന പഴയ റോഡ് തെളിച്ച് ലാന്റിങിലേയ്‌ക്ക് പാത വെട്ടുവാന്‍ നീക്കം വനംവകുപ്പ് തടയുകയായിരുന്നു. ഇതുമൂലം പണി നിര്‍ത്തിവച്ചിരിക്കുകയാണ്. ഹൈഡല്‍ ടൂറിസം വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുമെന്നും സൂചനയുണ്ട്. അണക്കെട്ടും പരിസരവും കാണുവാന്‍ ട്രെക്കിങ് ജീപ്പുകളിലും, മറ്റ് വാഹനങ്ങളിലുമായി ദിവസേന നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്. മരക്കാനം കേന്ദ്രമാക്കി ഏതാനും മാസം മുന്‍പ് വരെ ഹൈഡല്‍ ടൂറിസം വിഭാഗം സ്പീഡ് ബോട്ടിങ് നടത്തിയിരുന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം നിലച്ചു.
ഇതോടെ സന്ദര്‍ശകര്‍ നിരാശരായി മടങ്ങുകയാണ് ചെയ്യുന്നത്. ഇതിന് പരിഹാരമെന്ന നിലയിയിലും, വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമായാണ് സ്വന്തം സ്ഥലം കേന്ദ്രമാക്കി വൈദ്യുത ബോര്‍ഡ് പദ്ധതി തയ്യാറാക്കിയത്.
















