ന്യൂദല്‍ഹി: ആസൂത്രിത മതപരിവര്‍ത്തനത്തിന് ഇരയായ വൈക്കം സ്വദേശിനി അഖില കേസുമായി ബന്ധപ്പെട്ട് അഖിലയുടെ അച്ഛന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
മക്കള്‍ എങ്ങനെ ജീവിക്കണം എന്നതിനെ കുറിച്ച് അച്ഛന് അഭിപ്രായമുണ്ടാവും അത് കേള്‍ക്കാന്‍ സുപ്രീം കോടതി തയ്യാറാകണമെന്നും കുമ്മനം പറഞ്ഞു.അഖില കേസ് വെറും പ്രണയവിവാഹം മാത്രമല്ല ഇത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതു കൂടിയാണ്.
കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്നില്‍ വച്ച് അഖില മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞതൊക്കെ കോടതിയില്‍ പറഞ്ഞാല്‍ മാത്രമേ ഔദ്യോഗിക നിലപാടാകൂയെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: