അഞ്ചല്‍: ജനവാസമേഖലയില്‍ കാണപ്പെട്ട മ്ലാവിനെ അഞ്ചല്‍ ഫോറസ്റ്റ് അധികൃതരെത്തി തിരികെ വനത്തില്‍വിട്ടു. ഇന്നലെ രാവിലെ 11ന് അഞ്ചലിന് സമീപം നെട്ടയത്താണ് കാണപ്പെട്ടത്. നാട്ടുകാര്‍ അറിയിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ മ്ലാവിനെ കൂട്ടിലാക്കി തെന്മല വനത്തില്‍ കൊണ്ടുവിട്ടു. 125 കിലോ തൂക്കവും മൂന്നര വയസ് പ്രായവുമുളള മ്ലാവാണ് കൂട്ടംതെറ്റി നാട്ടിലിറങ്ങിയതെന്ന വനപാലകര്‍ അറിയിച്ചു.
















