Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഖിലയുടെ മൊഴി നാളെ സുപ്രീംകോടതി കേള്‍ക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2017, 08:15 am IST
in Kerala

അഖിലയെ വൈക്കം ടിവി പുരത്തെ വീട്ടില്‍നിന്ന് പോലീസ് അകമ്പടിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുന്നു

ന്യൂദല്‍ഹി/വൈക്കം: വിവാദമായ മതംമാറിയുള്ള വിവാഹം സംബന്ധിച്ച് വൈക്കം സ്വദേശിനി അഖില നാളെ സുപ്രീംകോടതിയില്‍ മൊഴി നല്‍കും. ഉച്ചയ്‌ക്ക് ശേഷം 3 മണിക്ക് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് അഖിലയുടെ മൊഴി എടുക്കുന്നത്.

കേരളാ പോലീസിന്റെ കര്‍ശന സുരക്ഷയില്‍ അഖിലയെയും പിതാവ് അശോകനെയും ഇന്നലെ രാത്രിയോടെ ദല്‍ഹിയിലെത്തിച്ചു. ഇവര്‍ താമസിക്കുന്ന കേരളാ ഹൗസിലും കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അഖിലയുടെ മൊഴിയെടുക്കുന്ന നടപടിക്രമങ്ങള്‍ അടച്ചിട്ട കോടതി മുറിയിലേക്ക് മാറ്റണമെന്ന അശോകന്റെ അപേക്ഷ തിങ്കളാഴ്ച രാവിലെ സുപ്രീംകോടതി പരിഗണിക്കും. എന്‍ഐഎയുടെ നിലപാടും സമാനമാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലേക്ക് എത്തിയ ശേഷം മാത്രമേ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കൂ.

അഖിലയുടെ മൊഴിയെടുക്കുന്നതിനൊപ്പം പോപ്പുലര്‍ഫ്രണ്ട് വനിതാ നേതാവ് സൈനബയെയും മതംമാറ്റ കേന്ദ്രമായ സത്യസരണിയുടെ ഭാരവാഹികളെയും വിളിച്ചുവരുത്തണമെന്നും അശോകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലേക്ക് കടത്തപ്പെട്ട നിമിഷയുടെ മാതാവ് ബിന്ദുവിന്റെ ഹര്‍ജിയും നാളെ കോടതി പരിഗണിച്ചേക്കും. അതിനിടെ ഷെഫിന്‍ ജഹാന്റെ ഭീകരബന്ധങ്ങള്‍ വ്യക്തമാക്കുന്ന എന്‍ഐഎ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. പുറത്തുവന്നതിനേക്കാള്‍ സ്‌ഫോടനാത്മകമായ വിവരങ്ങളാണ് എന്‍ഐഎയുടെ റിപ്പോര്‍ട്ടിലുള്ളതെന്നാണ് ലഭിക്കുന്ന വിവരം. അഖിലയുടെ മൊഴി എടുത്ത ശേഷം അശോകന്റെയും എന്‍ഐഎയുടേയും വാദങ്ങള്‍ സുപ്രീംകോടതി കേള്‍ക്കും. കേരളത്തില്‍ നടക്കുന്ന ലൗജിഹാദ് കേസുകളുടെ യഥാര്‍ത്ഥ വസ്തുത പുറത്തെത്തിക്കുന്നതാണ് എന്‍ഐഎയുടെ അന്വേഷണ റിപ്പോര്‍ട്ട്.

നിര്‍ബന്ധിത മതംമാറ്റത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അഖില വൈക്കത്തെ വീട്ടില്‍ നിന്ന് യാത്രയാകുമ്പോള്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിരുന്നത്. ദേശീയ മാധ്യമങ്ങളുടെയും ചാനലുകളുടെയും വലിയ സംഘമായിരുന്നു അഖിലയുടെ വീടിന് ചുറ്റും തമ്പടിച്ചത്. ഇവരുടെയും നാട്ടുകാരുടെയും ഇടയില്‍കൂടി നിരവധി പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് അഖിലയും കുടുംബവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോയത്.

ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെ വൈക്കം ഡിവൈഎസ്പി കെ. സുഭാഷ്, അഖിലയുടെ വീട്ടിലെത്തി മാതാപിതാക്കളുമായി യാത്രയുടെ വിശദാംശങ്ങള്‍ സംസാരിച്ചു. ഉച്ചകഴിഞ്ഞ് രണ്ടോടെ വീട് മുതല്‍ റോഡുവരെ ഇരുവശങ്ങളിലായി സായുധപോലീസ് നിരന്നു. പോലീസ് തീര്‍ത്ത സുരക്ഷാ വലയത്തിലൂടെ അഖിലയും മാതാപിതാക്കളും പോലീസ് വാഹനത്തില്‍ കയറി. മൂന്ന് പോലീസ് ജീപ്പുകളും സേനാംഗങ്ങള്‍ക്കായി വലിയ ഒരു ബസും സജ്ജമാക്കിയിരുന്നു. അഖിലയ്‌ക്കും കുടുംബത്തിനുമൊപ്പം മൂന്ന് വനിതാ പോലീസടക്കം അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുഗമിക്കുന്നുണ്ട്. വൈക്കം ഡിവൈഎസ്പി പി.കെ. സുഭാഷ്, സ്പപെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ജെ. സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

Kerala

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

Kerala

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പാവക്കുളം മഹാദേവ ക്ഷേത്രം
Varadyam

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ

പുതിയ വാര്‍ത്തകള്‍

കവിത: ഭാരത പഞ്ചഗവ്യം

മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ബെല്ലാരിയിലെ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അബ്ദുൾ നാസർ കൊച്ചിയിൽ പിടിയിലായി ; പ്രതി ഒളിവിൽ കഴിഞ്ഞത് മൂന്ന് വർഷം 

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്ന് ഓർക്കണം’; സൈബറാക്രമണം നടത്തിയവർക്കെതിരെ ഖുശ്ബു

തോക്കിൻമുനയിൽ നിർത്തി യുവതിയെ കൽമ ചൊല്ലാൻ നിർബന്ധിച്ചു , മതം മാറി വിവാഹം കഴിക്കാൻ പീഡനം : മൗലവി സലാഹുദ്ദീനും ഭാര്യ മെഹ്നം ബീഗവും പിടിയിൽ

ജൂലൈയിലെ ആദ്യ പത്തുനാള്‍ മഴക്കുറവ് മൂന്ന് ശതമാനം; മഴപ്പെയ്‌ത്തില്‍ ജില്ലകള്‍ തമ്മില്‍ വലിയ അന്തരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.