കോട്ടയം: പുതിയ റേഷന്‍കാര്‍ഡ് എടുക്കാനും വിതരണം ചെയ്ത കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും ഭക്ഷ്യവകുപ്പ് ഉത്തരവിറക്കണമെന്ന് ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.കെ. പൊന്നപ്പന്‍, ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി റേഷന്‍ കാര്‍ഡ് സംബന്ധിച്ച ഒരു അപേക്ഷ പോലും താലൂക്ക് സപ്ലൈ ഓഫീസുകളില്‍ സ്വീകരിക്കുന്നില്ല. ഇതുമൂലം പേരുകള്‍ കൂട്ടിചേര്‍ക്കുന്നതിനോ കടകള്‍ മാറ്റുന്നതിനോ കഴിയുന്നില്ല. കാര്‍ഡിലെ തെറ്റുകള്‍ തിരുത്താത്തതുമൂലം ആധാര്‍ കാര്‍ഡുമായി ലിങ്കു ചെയ്യാനും സാധിക്കുന്നില്ല. റേഷന്‍ കാര്‍ഡില്ലാത്ത രണ്ട് ലക്ഷം കുടുംബം സംസ്ഥാനത്തുണ്ട്. ഇവര്‍ക്ക് യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
















