കട്ടപ്പന: ഭാരതീയ വിദ്യാ നികേതന്റെ ജില്ലാ കലോത്സവത്തെ വ്യത്യസ്ഥമാക്കുകയാണ് നോര്‍ത്ത് ഇന്ത്യന്‍ കലാ രൂപമായ യോഗ്ചാപ്പ്.
ഈ കലാരൂപത്തിന് പിന്നില്‍ നിരവധി പാട് ഐതീഹ്യങ്ങളും ഉണ്ട്. സ്വാതന്ത്രദിന കാലഘട്ടങ്ങളില്‍ നടന്ന യുദ്ധങ്ങളില്‍ വിജയിച്ച സേനാംഗങ്ങള്‍ വിജയാഘോഷ വേളകളില്‍ കളിച്ചിരുന്ന ഒരു നൃത്തമായിരുന്നു യോഗ് ചാപ്പ്.
പിന്നീട് ഇത് ഒരു മത്സര ഇനമായും മാറി. കേരളത്തിലെ മത്സരങ്ങളില്‍ ഇത്തരം കലാരുപങ്ങള്‍ അന്യമാണ്. കേരളത്തിലെ കഥകളിയേയും, തിരുവാതിരയും പോലെ ഒരു കാലാരുപമാണ് യോഗ് ചാപ്പ്. താളങ്ങളാണ് യോഗ് ചാപ്പിന്റെ പ്രത്യേകത. ദ്യുതാള്, അഷ്ട താള് എന്നിവയാണ് ഇതിന്റെ താളങ്ങള്‍.
ഈ താളങ്ങള്‍ പാട്ടിന്റെ ഈണത്തിലാണ് കളിക്കുന്നത്. ഇത്തരം ഒരു കലാരൂപം കേരളത്തിലെ വിദ്യാനികേതന്‍ സ്‌ക്കുളുകളില്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്. നോര്‍ത്തിന്ത്യന്‍ ഭാഗങ്ങളിലെല്ലാം ഈ കലാരൂപം ഇന്നും നിലനില്‍ക്കുന്നുണ്ട്.
7 മുതല്‍ 10 വരെ കുട്ടികള്‍ക്ക് ഇത് കളിക്കാം. മത്സരത്തില്‍ വേഷ വിതാനം, പാട്ട് എന്നിവയാണ് ശ്രദ്ധിക്കുന്നത്.
















