തിരുവനന്തപുരം: മീസില്‍സ് റുബെല്ലാ വാക്‌സിനേഷന്‍ നല്‍കാനുള്ള കാലാവധി ഡിസംബര്‍ ഒന്ന് വരെ നീട്ടി. ഇന്ന് വാക്‌സിനേഷന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് കാലാവധി നീട്ടിയത്.
വാക്‌സിനേഷനെതിരെ വ്യാജ പ്രചരണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. 76 ലക്ഷം കുട്ടികളെ ലക്ഷ്യമിട്ടപ്പോള്‍ ഇതുവരെ കുത്തിവയ്‌പെടുത്തത് .
പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നീ നാലു ജില്ലകളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ ജില്ലകളില്‍ 90ശതമാനത്തിലധികം കുട്ടികള്‍ വാക്‌സിനേഷന്‍ എടുത്ത സാഹചര്യത്തിലാണ് ഒഴിവാക്കിയത്.
















