കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വി.സിയായി ഡോ.ഗോപിനാഥ് രവീന്ദ്രന്‍ ഇന്നലെ ചുമതലയേറ്റു. നവംബര്‍ 20 ന് ചേര്‍ന്ന സര്‍ച്ച് കമ്മറ്റി യോഗമാണ് ഗോപിനാഥ് രവീന്ദ്രനെ വിസിയായി നിര്‍ദ്ദേശിച്ചത്. അന്നുതന്നെ ഗവര്‍ണര്‍ നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയിരുന്നു. കോഴിക്കോട് സ്വദേശിയാണ്.
ന്യൂഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിക സര്‍വ്വകലാശാലയിലെ ചരിത്ര വിഭാഗം മേധാവിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി പകുതി മുതല്‍ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ.ബാബു സെബാസ്റ്റ്യനാണ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറുടെ താല്‍ക്കാലിക ചുമതല വഹിച്ചുവരുന്നത്.
















