തിരുവനന്തപുരം: പ്രമേഹ നിയന്ത്രണ വാരാചരണത്തോടനുബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഡയബറ്റിസ് കെയര്‍ സെന്ററുമായി ചേര്‍ന്ന് നവംബര്‍ 19-ാംതീയതി ഞായറാഴ്ച പ്രത്യേക ആരോഗ്യ പരിപാടി സംഘടിപ്പിക്കുന്നു. പാളയം പബ്ലിക് ലൈബ്രറി ഹാളില്‍ രാവിലെ 9 മണി മുതലാണ് പരിപാടി.
പ്രമേഹനിയന്ത്രണത്തെക്കുറിച്ച് ഡോ. ശ്രീജിത്ത് എന്‍. കുമാറും, പാദരോഗത്തെ കുറിച്ച് ഡോ. ആര്‍.സി. ശ്രീകുമാറും ക്ലാസെടുക്കും. രക്തത്തിലെ ഗ്ലൂക്കോസ്, രക്ത സമ്മര്‍ദം, നേത്ര, പാദ , ശരീര കൊഴുപ്പ് പരിശോധനകള്‍ സൗജന്യമായി ചെയ്യും. സമഗ്ര പ്രമേഹ ചികിത്സയോടൊപ്പം ‘കണ്‍ട്രോള്‍ ഡയബറ്റിസ്’ സിഡിയും, ഇന്‍സുലിന്‍ ഉപയോഗിക്കുന്നവര്‍ക്ക് സ്ഥിരമായി ഉപയോഗിക്കാവുന്ന ഇന്‍സുലിന്‍ പേനയും, 300 യൂണിറ്റ് ഇന്‍സുലിനും സൗജന്യമായി ലഭിക്കും.
ഗ്ലൂകോ മീറ്റര്‍, പാദരക്ഷ, മറ്റ് ചികിത്സാ ഉപാധികള്‍ എന്നിവയുടെ പ്രദര്‍ശനവും ഡിസ്‌കൗണ്ട് വില്‍പനയും ഉണ്ടായിരിക്കും. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ (0471) 2311174, 7736011360 എന്നീ ഫോണ്‍ നമ്പര്‍ വഴിയോ, ഡയബറ്റിസ് കെയര്‍ സെന്ററില്‍ നേരിട്ടോ പേര് നല്‍കുക.
















