ശ്രീനഗര്‍: ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനായി പാക്കിസ്ഥാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുവെന്ന് ഐ.ജി മുനീര്‍ ഖാന്‍. ഇതിനായി പാക്കിസ്ഥാന്‍ സോഷ്യല്‍ മീഡിയാവഴി ക്യാമ്പയിന്‍ തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ച കുല്‍ഗാമിലെ നൗബദ് കുന്ദില്‍ ഉണ്ടായ ഏറ്റുമുട്ടല്‍ സംബന്ധിച്ചു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുല്‍ഗാം ജില്ലയിലെ വന മേഖലയില്‍ ഭീകര വിരുദ്ധ നടപടികള്‍ തുടരുകയാണെന്നും ഇതു വരെ മൂന്ന് ഭീകരരെ പിടികൂടിയിട്ടുണ്ടെന്നും ഖാന്‍ അറിയിച്ചു.അറ്റ മുഹമ്മദ് മാലിക്, ഷമാസ് ഉല്‍ വിഖാര്‍, ബിലാല്‍ ശൈഖ് എന്നിവരാണ് അറസറ്റിലായ മൂന്ന് ഭീകരര്‍.
സൈന്യം നടത്തിയ ഓപ്പറേഷനില്‍ ഒരു സൈനീകന്‍ കൊല്ലപ്പെട്ടതായും രണ്ട് ഭീകരര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണെന്നും ഖാന്‍ പറഞ്ഞു.
















