Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നാറിയവരെ പേറിയാല്‍…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2017, 10:03 pm IST
in Vicharam

മൂന്നുമാസം ഒരു മന്ത്രിയുടെ പേക്കൂത്തുകള്‍ കേരളം ചര്‍ച്ച ചെയ്തു. ഒരു നിമിഷം കൊണ്ട് ‘കടക്ക് പുറത്ത്’ എന്നുപറയേണ്ട കാര്യം മുഖ്യമന്ത്രി നീട്ടിവലിച്ചു. നാറിയവരെ പേറിയാല്‍ പേറിയവനും നാറും എന്ന ചൊല്ലുപോലും മുഖ്യമന്ത്രി ഓര്‍ത്തില്ല. തോമസ് ചാണ്ടിയെന്ന പണച്ചാക്കിന്റെ കായല്‍ കയ്യേറ്റങ്ങളും വെട്ടിപ്പിടിക്കലും സര്‍ക്കാര്‍ ശരിവച്ചു. കളക്ടറുടെ റിപ്പോര്‍ട്ട് അഡ്വക്കറ്റ് ജനറല്‍ അംഗീകരിച്ചു. റവന്യു മന്ത്രിക്ക് ബോദ്ധ്യപ്പെട്ടു. എന്നിട്ടും മുഖ്യമന്ത്രിക്ക് സംശയം. കളക്ടര്‍ക്കെതിരെ മന്ത്രി ഹൈക്കോടതിയെ സമീപിക്കുക. മന്ത്രിസഭയ്‌ക്ക് കൂട്ടുത്തരവാദിത്തമുണ്ടോയെന്ന് ഹൈക്കോടതി ചോദിക്കുക. അതിന് മറുപടി നല്‍കാന്‍ പോലും ത്രാണിയില്ലാത്ത മുഖ്യമന്ത്രി അവസാനഘട്ടം വരെ തോമസ് ചാണ്ടിക്കുവേണ്ടി വട്ടംപിടിക്കുക! ഇതില്‍പ്പരം നാണക്കേട് സംഭവിക്കാനുണ്ടോ?

മന്ത്രിക്കായി തോമസ് ചാണ്ടിക്ക് ലഭിക്കുന്ന ഓരോ നിമിഷവും ലാഭം ഉണ്ടാക്കിക്കൊടുക്കും. അതിന് മുഖ്യമന്ത്രി നിന്നുകൊടുക്കണമായിരുന്നോ? ഇ.പി. ജയരാജനോടും എ.കെ. ശശീന്ദ്രനോടും കാണിക്കാത്ത കരുണ തോമസ് ചാണ്ടിയോട് കാട്ടിയത് എന്ത് നേട്ടത്തിനുവേണ്ടിയായിരുന്നു? മുഖ്യമന്ത്രിക്ക് തോമസ് ചാണ്ടി കെണിയൊരുക്കിയോ? ഒളിക്യാമറയില്‍ കുരുങ്ങിയോ? എന്താണ് സംഭവിച്ചത്. ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി ജനങ്ങളോട് പറയേണ്ടതല്ലെ? മന്ത്രിയുടെ രാജി വാങ്ങുകയും ഗവര്‍ണര്‍ക്കത് കൈമാറുകയും ചെയ്തിട്ടും കൊടിവച്ച കാറില്‍ സ്വന്തം തട്ടകത്തിലേക്ക് തോമസ് ചാണ്ടിക്ക് സഞ്ചരിക്കാന്‍ സാഹചര്യമൊരുക്കിയത് നാണക്കേടല്ലേ. കേരള ചരിത്രത്തില്‍ ഇങ്ങനെ ഒരു സംഭവമുണ്ടോ?

രാജി നല്‍കിയ വ്യക്തി സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് മുദ്രയുള്ള കാറില്‍ പോകാന്‍ അനുവദിച്ചതിന് എന്ത് പ്രതിഫലമാണ് സിപിഎമ്മിന്/മുഖ്യമന്ത്രിക്ക് വാഗ്ദാനം ചെയ്തത്.

കയ്യിലൊതുങ്ങാത്ത കാശുമായി കുവൈറ്റില്‍നിന്നും കുട്ടനാട്ടിലെത്തിയ തോമസ് ചാണ്ടി മത്സരിക്കാന്‍ കൊതിവന്നപ്പോള്‍ സിപിഐ ആലപ്പുഴ ജില്ലാകമ്മിറ്റിയിലെത്തി. കാശ് എത്രവേണമെങ്കിലും തരാം. ചിഹ്നം മാത്രം മതി. ഒരു ചെലവും നിങ്ങള്‍ ചെയ്യേണ്ടതില്ല എന്നുറപ്പ് നല്‍കിയപ്പോള്‍ ‘തനിക്ക് ഉളുപ്പില്ലെടോ’ എന്നു ചോദിച്ച് തിരിച്ചയച്ചു. പിന്നീടാണ് ഡിഐസി ടിക്കറ്റ് വാങ്ങി മത്സരിച്ചത്. 10 കോടി രൂപ കുട്ടനാട്ടില്‍ ചെലവിട്ട് മത്സരിച്ച് ജയിച്ച് തോമസ് ചാണ്ടി ഒന്നരവര്‍ഷം മുമ്പ് മന്ത്രിയാകാന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തി. എ.കെ. ശശീന്ദ്രന് നറുക്ക് വീണു. അല്‍പനാചാരം കിട്ടിയാല്‍ എന്ന മട്ടില്‍ പെരുമാറിയ ശശീന്ദ്രന്റെ രാജിയാണ് തോമസ് ചാണ്ടിക്ക് തുണയായത്. ഗതാഗത വകുപ്പിന്റെ തലപ്പത്തെത്തിയ തോമസ് ചാണ്ടി കെഎസ്ആര്‍ടിസിയോ, ഇപ്പം ശരിയാക്കുമെന്ന് ഉറപ്പും നല്‍കി. ഒന്നും ശരിയായില്ലെങ്കിലും മന്ത്രിയുടെ കാര്യം ഉറപ്പായി.

അഖിലലോക വിഡ്ഢിദിനത്തില്‍ സത്യപ്രതിജ്ഞ ചെയ്ത തോമസ് ചാണ്ടിക്ക് കെട്ടുനാറാന്‍ ആറുമാസം പോലും വേണ്ടിവന്നില്ല.

നാറിയ വാര്‍ത്തകള്‍ നിരന്തരം വന്നിട്ടും രണ്ടാമത്തെ ഏറ്റവും വലിയ ഘടകകക്ഷിയായ സിപിഐ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ‘പോടാ പുല്ലേ’ എന്ന നിലപാടാണ് സ്വീകരിച്ചത്. നിയമസഭയില്‍ 19 അംഗബലമുള്ള സിപിഐ പോയാലും ഗൗനിക്കാതെ തോമസ് ചാണ്ടിയെ പിടിവിടാതെ ഓമനിക്കാന്‍ മുഖ്യമന്ത്രിയുടെ കാരണം അജ്ഞാതമാണ്. രാഷ്‌ട്രീയത്തില്‍ അലവലാതി എന്ന് കോടതിക്കുപോലും ബോദ്ധ്യപ്പെട്ട തോമസ് ചാണ്ടിയെ ഒരിക്കല്‍കൂടി മന്ത്രിസഭയിലിരുത്തിയ മുഖ്യമന്ത്രിയുടെ നിലപാടില്‍ സിപിഐ കടുത്ത പ്രതിഷേധമാണുയര്‍ത്തിയത്. മന്ത്രിസഭാ യോഗത്തില്‍ നിന്നു വിട്ടുനിന്ന് സിപിഐ പ്രതിഷേധിച്ചപ്പോള്‍ യോഗത്തില്‍ പങ്കെടുത്ത് മൂന്നംഗങ്ങളുള്ള ജനതാദളും പ്രതിഷേധിച്ചു. ഒരു രാഷ്‌ട്രീയ കാലാവസ്ഥയിലും ദഹിക്കുകയോ സഹിക്കാന്‍ കഴിയുകയോ ഇല്ല തോമസ് ചാണ്ടിയെ. ഒരു പാട് ദുരൂഹതയുള്ള വ്യക്തിയെ കുടെക്കൊണ്ടു നടക്കാന്‍ എന്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായി ? ചോദ്യം വ്യാപകമാണ്.

സ്വന്തം തട്ടകത്തില്‍ പോലും കൊടിവച്ച കാറില്‍ പോയേ പറ്റൂ എന്ന് ഉറപ്പായ വ്യക്തിയെ ആലിംഗനം ചെയ്യുമ്പോള്‍ മുഖ്യമന്ത്രിക്ക് നടഷ്ടപ്പെട്ടത് സ്വന്തം പ്രതിച്ഛായയും ഏറ്റവും വലിയ ഘടകകക്ഷിയുടെ വിശ്വാസ്യതയുമാണ്. ഇനിയും മന്ത്രിയായെത്തും എന്ന ഉറപ്പ് പ്രഖ്യാപിച്ച് ഒരു ആരോപണവിധേയന്‍ പടിയിറങ്ങുമ്പോള്‍ ആശ്ലേഷിക്കുന്നത് മുഖ്യമന്ത്രിക്ക് ഭൂഷണമോ എന്നുകൂടി ചിന്തിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

Kerala

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

Kerala

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

India

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

India

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

പുതിയ വാര്‍ത്തകള്‍

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.