Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

എഴുത്തിലും ചിന്തയിലും ധിക്കാരമുള്ള കാതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2017, 08:04 pm IST
inLiterature

ബുദ്ധിജീവി എന്ന പദത്തിന്റെ സ്വത്വ പ്രദേശങ്ങള്‍ ജീവിതത്തിലും ചിന്തയിലും എഴുത്തിലും ജീവത്തായി പ്രകടിപ്പിച്ച സി.ജെ.തോമസിന്റെ ജന്മദിനമാണ് നവംബര്‍14. ചിന്തയിലോ എഴുത്തിലോ ആള്‍ത്താമസമില്ലാത്ത ചിലര്‍ ആരെയെങ്കിലും രൂക്ഷമായി വിമര്‍ശിച്ച് പത്ര മാധ്യമങ്ങളില്‍ ഇടം തേടി ബുദ്ധിജീവിയാകുന്ന ഈ തമാശക്കാലത്ത് സിജെയെപ്പോലുള്ളവര്‍ അസാന്നിധ്യത്തില്‍പ്പോലും സജീവമാകുന്നുണ്ട്. ഉറപ്പാര്‍ന്ന നിലപാടുകളോട് അടുത്തും അവയിലെ ജീര്‍ണ്ണതകളോടു കലഹിച്ച് പുറത്തുപോയും മരിക്കും വരേയും ആരുടേയും തടവറയിലൊളിക്കാതെ സ്വതന്ത്രചിന്തയുടെ മുന്‍വഴിക്കാരനായി നിന്ന വ്യക്തിത്വമാണ് സിജെയുടേത്.

1918 നവംബര്‍ 14ന് വൈദികനായ യോഹന്നാന്‍ മാര്‍ എപ്പിസ്‌ക്കോപ്പയുടേയും അന്നമ്മയുടേയും മകനായി സി.ജെ.തോമസ് കൂത്താട്ടുകുളത്ത് ജനിച്ചു. ബ്രയ്ന്‍ ട്യൂമര്‍ ബാധിച്ച് 1960 ജൂലൈ 14നു മരിച്ചു. മലയാള നാടകത്തെ ആധുനികവല്‍ക്കരിച്ച നാടകകൃത്തായാണ് സി.ജെ അറിയപ്പെടുന്നത്. ചെറിയൊരു ജീവിതത്തിനിടയില്‍ പലതായി ജീവിച്ച ജന്മമായിരുന്നു സി.ജെ.തോമസിന്റേത്. പൊരുത്തപ്പെടാനാവാതെ പല വഴികളില്‍നിന്നും മാറി നടക്കുകയായിരുന്നു വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഒറ്റയാള്‍ പട്ടാളമായ അദ്ദേഹം. സ്വതന്ത്ര വഴിയിലേക്കുള്ള ആദ്യ നിഷേധം തുടങ്ങിയത് സ്വന്തം പിതാവിന്റെ ആഗ്രഹങ്ങളെ തകിടം മറിച്ചുകൊണ്ടായിരുന്നു. പുരോഹിതനായ പിതാവ്് മകനും ആവഴിക്കുവരണമെന്നാശിക്കുകയും അതിനുള്ള പാകപ്പെടലിനിടയില്‍ തന്റേതായ വീക്ഷണങ്ങളിലൂടെയും കൂടി ബൈബിള്‍ പഠിപ്പിക്കുകയും ചെയ്യുകവഴി ആ കളത്തില്‍നിന്നും പുറത്തുപോകുകയായിരുന്നു. പിന്നീട് പഠനവും പലപല തിരിവുകളിലൂടെ ജീവിതത്തിന്റെ മാറ്റംമറിച്ചിലുകളും. കടുത്ത കമ്മ്യൂണിസ്റ്റ്, ഉറച്ച കമ്മ്യൂണിസ്റ്റ് വിരോധി, വിമോചന സമരത്തിനു പിന്നിലെ ബുദ്ധികേന്ദ്രം, വക്കീല്‍, ചിത്രകാരന്‍, ട്യൂട്ടോറിയല്‍ കോളേജ് അധ്യാപകന്‍ എന്നിങ്ങനെ നിരവധി പരിണാമ പ്രക്രിയയിലൂടെ കടന്നുപോയുണ്ടായ പ്രതിഭാസമാണ് പിന്നീട് മലയാളം ആദരവോടെ കണ്ട സിജെ എന്ന എഴുത്തുകാരനായത്.

സി.ജെയുടെ ഒരു പുസ്തകത്തിന്റെ പേരായ ധിക്കാരിയുടെ കാതല്‍ എന്നത് അദ്ദേഹത്തിന് തന്നെ ചേരുംപടി ചേരുന്ന മറ്റൊരു പേരുംകൂടിയാണ്. ജീവിതത്തിലുടനീളം സി.ജെ ഈ ധിക്കാരത്തിന്റെ കാതല്‍ കാട്ടുകയായിരുന്നു. സി ജെയുടെ പ്രണയംപോലും അക്കാലത്തും ഇക്കാലത്തെ ആലോചനകളിലും സര്‍ഗാത്മകമായൊരു സ്‌ഫോടന ലാവണ്യമാണ്്. സി ജെയുടെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന നിരൂപകന്‍ എംപി പോളിന്റെ മകള്‍ റോസിയായിരുന്നു പ്രണയകഥയിലെ നായിക. പോളിനെ ഉലച്ച വൈകാരികതയ്‌ക്കും എതിര്‍പ്പിനുമപ്പുറം തന്റേതായ നിലപാടുകളില്‍ ഉറച്ചു നിന്ന് റോസിയെ സ്വന്തമാക്കുകയായിരുന്നു സി.ജെ. റോസിയും മലയാളത്തിലെ വേറിട്ട എഴുത്തുകാരിയായിരുന്നു. ഒന്‍പത് വര്‍ഷം മാത്രം നീണ്ടുനിന്ന ദാമ്പത്യം.

തിരുവനന്തപുരത്തു പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ കമ്മ്യൂണിസം ആവേശിച്ച സിജെ പിന്നീട് അതിന്റെ കടുത്തശത്രുവായി. വിമോചന സമരത്തിനു പിന്നിലെ ബുദ്ധികേന്ദ്രം ആകും വരെ എത്തിച്ചു ആ ശത്രുത. പരന്ന വായനയും ആഴത്തിലുള്ള ചിന്തയുംകൊണ്ട് ലോകത്തേയും സാഹിത്യത്തേയും അറിയുകയും തന്റെ നിലയില്‍ നിരീക്ഷിക്കുകയും ചെയ്്ത സിജെ ആധുനിക മലയാള സാഹിത്യ ഭാവനയിലും നിരൂപണത്തിലും നിഷേധ സൗന്ദര്യത്തെ ലാവണ്യമായി വായിച്ചെടുത്ത ആദ്യ ചിന്തകരില്‍ ഒരാളുമാണ്. എല്ലുറപ്പുള്ള വിമര്‍ശനവും കാവ്യാത്മകമായ ഭാഷയും കൊണ്ട് എഴുത്തിന്റെ തുടക്കത്തില്‍ തന്നെ വ്യത്യസ്തനായി. ഗ്രീക്കു നാടകങ്ങളെക്കുറിച്ച് അഗാധ ജ്ഞാനമുണ്ടായിരുന്ന അദ്ദേഹം ബ്രഹ്തിന്റെ നാടക സങ്കല്‍പ്പത്തോടും അടുപ്പം പുലര്‍ത്തി. അടിസ്ഥാനപരമായി നാടകകൃത്തായിരുന്നു സി.ജെ.അവന്‍ വീണ്ടും വരുന്നു, ആ മനുഷ്യന്‍ നീ തന്നെ, 1128ല്‍ ക്രൈം 28, ഉയരുന്ന യവനിക തുടങ്ങിയ സി.ജെയുടെ രചനകള്‍ ഇന്നും പുതുമയാണ് വായനക്കാര്‍ക്ക്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.