കണ്ണൂര്‍: അനധികൃത മത്സ്യബന്ധനം നടത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടകൂടിയ ബോട്ടുകള്‍ക്ക് ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴ വിധിച്ചു. കേരളാ രജിസ്‌ട്രേഷനുള്ള നിലമംഗലം, ബാഗ്ദാദ്, ഗുരുബ്രഹ്മ എന്നീ ബോട്ടുകള്‍ക്ക് 25000 രൂപ വീതവും യുസേര്‍സ് ഫീ അടയ്‌ക്കാതെയും ദൂരപരിധി ലംഘിച്ചും കേരളാ തീരത്ത് മത്സ്യബന്ധനം നടത്തിയ ഭൂമിക, തജ്മല്‍ എന്നീ കര്‍ണ്ണാടകാ രജിസ്‌ട്രേഷന്‍ ബോട്ടുകള്‍ക്ക് 50000 രൂപ വീതമാണ് കണ്ണൂര്‍ ഡപ്പ്യൂട്ടീ ഡയറക്ടര്‍ ഓഫ് ഫിഷറീസ് ബീന സുകുമാര്‍ പിഴ വിധിച്ചത്. പിഴ അടച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ഫിഷറീസ് സ്‌റ്റേഷന്റെ കസ്റ്റഡിയിലുള്ള ബോട്ടുകള്‍ ഉടമസ്ഥര്‍ക്ക് വിട്ടുനല്‍കി.
















