തലശ്ശേരി: റെയില്‍വെ സ്‌റ്റേഷനില്‍ യാത്രാ നിരക്ക് നിജപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പോലീസും ഓട്ടോത്തൊഴിലാളികളും തമ്മിലുണ്ടായ അസ്വാരസ്യം തലശ്ശേരി പോലീസ് സ്‌റ്റേഷനില്‍ രണ്ട് വട്ടം നടത്തിയ ചര്‍ച്ചയിലും പരിഹരിക്കപ്പെട്ടില്ല. മൂന്നാംവട്ട ചര്‍ച്ച നാളെ ഡിവൈഎസ്പിയുടെ സാന്നിദ്ധ്യത്തില്‍ നടക്കും.
ട്രാഫിക് പോലീസ് ഏകപക്ഷീയമായി നിശ്ചയിച്ച യാത്രാനിരക്കില്‍ സര്‍വ്വീസ് നടത്താനാവില്ലെന്ന തീരുമാനത്തില്‍ െ്രെഡവര്‍മാര്‍ ഉറച്ചു നിന്നതാണ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ഓഫീസില്‍ ഇന്നലെ രാവിലെ നടന്ന ഒന്നാംവട്ട ചര്‍ച്ച അലസിപ്പിരിയാന്‍ കാരണമായത്. സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങിയ െ്രെഡവര്‍മാര്‍ ട്രാഫിക് എസ്‌ഐയെ കുറ്റപ്പെടുത്തി നഗരത്തില്‍ പ്രതിഷേധ പ്രകടനവും നടത്തി. നിയമത്തെ വെല്ലുവിളിച്ച് നടത്തിയ പ്രതിഷേധ പ്രകടനത്തിനെതിരെ വ്യാപകമായ എതിര്‍പ്പ് ഓട്ടോക്കാരുടെ ഇടയില്‍ തന്നെയുണ്ടായി. യാത്രക്കാരില്‍ നിന്നും അമിത ചാര്‍ജ് ഈടാക്കുന്ന ഒരു വിഭാഗം െ്രെഡവര്‍മാരാണ് പോലീസിനെതിരെ തിരിയുന്നതെന്ന് നാട്ടുകാരും ആരോപിച്ചു.
ഇതിനിടെ തലശ്ശേരി സിഐ ഇടപെട്ട് പ്രതിഷേധക്കാരുമായി ഉച്ചയ്‌ക് വീണ്ടും ചര്‍ച്ച നടത്തി. പ്രീപെയ്ഡ് സംവിധാനത്തിന്റെ പ്രവര്‍ത്തനത്തില്‍ വിട്ടുവീഴ്ചയ്‌കില്ലെന്ന നിലപാടില്‍ പോലീസ് ഉറച്ചു നിന്നതോടെ െ്രെഡവര്‍മാര്‍ വഴങ്ങി. എന്നാല്‍ യാത്രാനിരക്കിലെ തര്‍ക്കം പുന:പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പു ഉദ്യോഗസ്ഥരുടെ കൂടി സഹായം തേടാനും നാളെ വൈകിട്ട് 4ന് തലശ്ശേരി ഡിവൈഎസ്പി ഓഫീസില്‍ വീണ്ടും ചര്‍ച്ച നടത്തുവാനും തീരുമാനിച്ചു.
ഇതിനിടെ ഒരു വിഭാഗം െ്രെഡവര്‍മാര്‍ നടത്തുന്ന മിന്നല്‍ സമരത്തെ അംഗീകരിക്കാര്‍ കഴിയില്ലെന്ന് സംയുക്ത യൂനിയന്‍ നേതാക്കള്‍ പ്രസ്താവിച്ചു. അടിയന്തിരമായി പൊട്ടിപൊളിഞ്ഞ റോഡുകള്‍ റിപ്പയര്‍ ചെയ്യണമെന്ന് സംയുക്ത യൂനിയന് വേണ്ടി ടി.പി.ശ്രീധരന്‍ നഗരസഭാധികൃതര്‍ക്ക് നിവേദനവും നല്‍കിയിട്ടുണ്ട്.
















