കണ്ണൂര്‍: ബിഡിജെഎസ് രൂപീകരണ സമയത്ത് തന്നെ ഇടത്- വലത് മുന്നണികള്‍ സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഇപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും മുന്നണിയില്‍ ചേരാന്‍ വിളിക്കുന്നതില്‍ നന്ദി മാത്രമേ ഉള്ളു. കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസിന് ആരുമായും ശത്രുതയില്ല. അധികാരത്തില്‍ വന്നാല്‍ മാത്രമേ പാര്‍ട്ടി നയങ്ങള്‍ നടപ്പില്‍ വരുത്താന്‍ സാധിക്കുകയുള്ളു. ബിഡിജെഎസ് കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പിന്നോട്ടാണ്. എന്നാല്‍ മറ്റ് ജില്ലകളില്‍ ബിഡിജെഎസ് ശക്തമാണ്. തൊണ്ണൂറ്റിയഞ്ച് ശതമാനം പഞ്ചായത്തുകളിലും ബിഡിജഎസിന് കമ്മറ്റികളുണ്ട്. ഒരു അധികാര സ്ഥാനവുമില്ലാതെയാണ് ബിഡിജെഎസ് ഇതുവരെ പ്രവര്‍ത്തിച്ചത്. എന്നാല്‍ ഏതാനും ജില്ലകളില്‍ മാത്രം പ്രവര്‍ത്തനമുള്ള പാര്‍ട്ടികള്‍ അധികാരത്തിലുണ്ട്. അന്‍പത് വര്‍ഷം പിന്നിട്ട കേരള കോണ്‍ഗ്രസ്സിനെക്കാള്‍ വോട്ടുകള്‍ ബിഡിജെഎസ്സിനുണ്ട്. ബിഡിജഎസ് സ്വതന്ത്രമായ രാഷ്‌ട്രീപ്പാര്‍ട്ടിയാണ്. അത് കോണ്‍ഗ്രസ്സിന്റെയോ സിപിഎമ്മിന്റെയോ വാലോ ചൂലോ അല്ല. കേരളത്തില്‍ ഭരണമുണ്ടെങ്കില്‍ അതില്‍ ബിഡിജഎസ് ഭരിച്ചിരിക്കുമന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് വി.പി.ദാസന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ.രാജന്‍ മഞ്ചേരി, വൈസ് പ്രസിഡണ്ട് പൈലി വാത്യാട്ട്, അരയാക്കണ്ടി സന്തോഷ്, ശ്രീധരന്‍ കാരാട്ട്, സുരേന്ദ്രന്‍, ഇ.മനീഷ്, കെ.കെ.സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു കെക.വി.അജി സ്വാഗതവും പ്രഭാകരന്‍ മാങ്ങാട് നന്ദിയും പറഞ്ഞു.
















