തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അപ്‌ലോഡ് ചെയ്തതിനു പിന്നാലെ നിയമസഭയുടെ വെബ്‌സൈറ്റ് നിശ്ചലമായി. 9.30ന് സഭാസമ്മേളനം തീര്‍ന്ന ഉടന്‍ ഇംഗ്ലീഷിലുള്ള നാലുഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചു. ഏറെ നേരത്തിനു ശേഷമാണ് മലയാളം പരിഭാഷ സൈറ്റില്‍ ചേര്‍ത്തത്.
ഇതിന്റെ അറിയിപ്പ് വന്നതും സൈറ്റിന്റെ വേഗം കുറഞ്ഞു. വലുപ്പം കൂടിയ ഫയല്‍ ആയതിനാല്‍ ഡൗണ്‍ലോഡ് ചെയ്തു തുറന്നുവരാന്‍ താമസമായതാണ് കാരണം. ആളുകള്‍ കൂട്ടത്തോടെ വെബ്‌സൈറ്റില്‍ കയറിയപ്പോള്‍ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ണമായും നിലച്ചു. നാലു വാല്യങ്ങളിലായി 1,073 പേജുള്ള റിപ്പോര്‍ട്ടാണ് സഭയില്‍ വച്ചത്. എംഎല്‍എമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും റിപ്പോര്‍ട്ടിന്റെ അച്ചടിച്ച കോപ്പി നല്‍കിയിരുന്നു.
















