തിരുവനന്തപുരം: കമ്മീഷന് നല്‍കിയതിനേക്കാള്‍ കൂടുതല്‍ തെളിവുകളുണ്ടെന്ന് സോളാര്‍ കേസിലെ മുഖ്യപ്രതി സരിതാ നായര്‍. തെളിവില്ല എന്ന്ഉമ്മന്ചാണ്ടി ആവര്‍ത്തിച്ചിട്ടും നിരവധി തെളിവുകള്‍ അദ്ദേഹത്തിനെതിരെ ഉണ്ടായി. അത് താന്‍ കെട്ടിചമച്ചതല്ല. ഉമ്മന്‍ചാണ്ടി വഴിനീളെ ഇട്ടുപോയ അഞ്ചുതെളിവുകളാണ് അദ്ദേഹത്തിനെ കുടുക്കിയതെന്നും സരിത പറഞ്ഞു.
തെളിവില്ല എന്നു പറഞ്ഞതിന് പിറകെയാണ് ഇത്രയും തെളിവുകളോടെ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതൊരു ലൈംഗിക ആരോപണം മാത്രമായി കാണരുത്. തന്റെ മാത്രം മൊഴിയുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടല്ല ഇത്. റിപ്പോര്‍ട്ടിലെ അഴിമതിയാരോപണം സമൂഹം ശ്രദ്ധിക്കണം. റിപ്പോര്‍ട്ടില്‍ 246 പേരുടെ മൊഴിയുണ്ട്. നല്‍കിയ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും സരിത പറഞ്ഞു.
പലരുടെയും മുഖംമൂടി വലിച്ചുകീറാന്‍ അവസരം കിട്ടിയതില്‍ സന്തോഷമുണ്ട്. ഉപഭോക്താക്കളില്‍ നിന്നും വാങ്ങുന്ന പണം കൊണ്ടുപോയത്രാഷ്ട്രീയക്കാരാണ്. പദ്ധതി നടത്തിപ്പിന് പിന്നീട് പണം കണ്ടെത്താനായില്ല. രാഷ്‌ട്രീയക്കാര്‍ ആരുടെ കയ്യില്‍ നിന്നും താന്‍ പണം വാങ്ങിയിട്ടില്ല. ആരുടെ പ്രീതിക്ക് ശ്രമിക്കുകയോ ഒന്നിനോടും വിട്ടുവീഴ്ച ചെയ്യുകയോ ചെയ്തിട്ടില്ല. കാര്യം നേടാന്‍ രാഷ്‌ട്രീയക്കാര്‍ എന്തും ചെയ്യുമെന്നും സരിത പറഞ്ഞു. പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ മാത്രം നേതാക്കള്‍ക്കെതിരെ കേസെടുത്താല്‍ മതിയെന്നും സരിത കൂട്ടിച്ചേര്‍ത്തു.
സോളാര്‍ കേസ് രാഷ്‌ട്രീയപ്രേരിതമല്ല. കഴിഞ്ഞ സര്‍ക്കാര്‍ യുഡിഎഫ്ആയതിനാലാണ്കോണ്ഗ്രസ് നേതാക്കള്‍ കേസില്‍ പ്രതികളായത്. താന്‍ രാഷ്‌ട്രീയക്കാരിയല്ല. അതിനാല്‍ രാഷ്‌ട്രീയപരമായി നേരിടുമെന്ന്പറയുന്നതില് പ്രസക്തിയില്ല. താന്‍ തെറ്റു ചെയ്തവളാണെന്ന്സമ്മതിക്കുന്നുവെന്നും സ്ത്രീയെന്ന നിലയില്‍ മോശപ്പെട്ട പല അനുഭവങ്ങള്‍ ഉണ്ടായെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.
















