തിരുവനന്തപുരം: സോളാര്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിറങ്ങി. ഉത്തരമേഖല ഡിജിപി രാജേഷ് ദിവാനാണ് അന്വേഷണച്ചുമതല. പൊതു അന്വേഷണം മാത്രം മതിയെന്ന് മന്ത്രിസഭ തീരുമാനിച്ചിരുന്നു. മന്ത്രിസഭയുടെ തീരുമാന പ്രകാരം ആരോപണം സംബന്ധിച്ച് പൊതുഅന്വേഷണം നടത്തണമെന്നാണ് രാവിലെ പുറത്തിറങ്ങിയ ഉത്തരവില്‍ പറയുന്നത്.
ക്രിമിനലും വിജിലന്‍സും ആയ കേസുകള്‍ പ്രത്യേക സംഘത്തെ വെച്ച് പരിശോധിക്കാനാണ് തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടി ആരോപണവിധേയരായ ആരുടെയും പേരുകള്‍ പറയുന്നില്ല.
















