Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്‌നാനതര്‍പ്പണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2017, 09:23 pm IST
in Samskriti

കുളി കഴിഞ്ഞയുടനെ കുളത്തില്‍നിന്നും ഏതാനും കൈക്കുമ്പിള്‍ വെള്ളമെടുത്ത് സൂര്യന് തര്‍പ്പണം ചെയ്യാറുണ്ട്. ഗായത്രി മന്ത്രമോ പുരുഷസൂക്തമോ ചൊല്ലിയാണ് തര്‍പ്പണം. ദേവ പിതൃ തര്‍പ്പണം ഭഃസ്ഥ ഏവകുര്‍യ്യാല്‍ഃ ദേവപിതൃതര്‍പ്പണം അതേ ജലത്തിനാല്‍ ചെയ്താലും.

ഓം ഭൂര്‍ ഭൂവ സ്വ

തത് സവിതൃവരേണ്യം

ഭര്‍ഗ്ഗോ ദേവസ്യ ധീമഹീ

ധിയോയോ നഃ പ്രചോദയാത്

ഇവിടെ ആത്മീയതയും ശുദ്ധശാസ്ത്രവും ദര്‍ശിക്കുവാന്‍ സാധിക്കും. സകല നന്മകള്‍ക്കും ഈ ജഗത്തിനു മുഴുവനും ചൈതന്യം തരുന്ന സവിതാവ് ഞങ്ങളേയും പ്രചോദിപ്പിക്കട്ടെ! മോക്ഷത്തിനുവേണ്ടിയുള്ള ഒരു പ്രാര്‍ത്ഥനയല്ല മറിച്ച് പ്രപഞ്ച ശക്തിയുമായി ഇഴുകിച്ചേരാനുള്ള പ്രതിബദ്ധതയിലൂടെ മനോമണ്ഡലത്തില്‍ സൃഷ്ടിക്കപ്പെടേണ്ട പ്രപഞ്ചശക്തിയോടുള്ള നന്ദിയാണ് ഈ വരികളിലൂടെ സൂചിപ്പിക്കുന്നത്. നമ്മുടെ പൂര്‍വികരുടെ ത്യാഗത്തെ പ്രതിദിനം ഓര്‍മ്മിക്കുവാനും അവരോടു നന്ദി പറയുവാനും തര്‍പ്പണത്തിലൂടെ ഈ അവസരം ഉപയോഗിക്കാം.

സ്വവംശ്യാനാം തര്‍പണം

കുര്‍യാത് തതഃ

സംബന്ധി ബാന്ധവാനാം തതഃ സുഹൃദാം

മരിച്ചുപോയ സ്വന്തം വംശത്തില്‍ ജനിച്ചവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും പിന്നീട് സ്വന്തം സുഹൃത്തുക്കള്‍ക്കും തര്‍പ്പണം നല്‍കുക. ഈ ആചാരത്തിലൂടെ സാമൂഹ്യബന്ധമാണ് മുന്നില്‍വരുന്നത്.

പുരുഷസൂക്തേന പ്രത്യുഷം പുരുഷായ പുഷ്പാണി ദദ്യാത്

ഉദകംജലാംശ്ച …….. സ്‌നാനാന്തരം പുരുഷ സൂക്തമെന്ന വേദമന്ത്രത്തിലൂടെ പുഷ്പാര്‍ച്ചനയും, ജലാചമനവും, നടത്തിയാലും. ഭൗതിക മൂല്യങ്ങളകറ്റി, മനഃശാസ്ത്രപരമായ മാലിന്യങ്ങളകറ്റുവാനുള്ള മാര്‍ഗമാണിത്. സര്‍വ്വതിനേയും അടക്കി ഭരിക്കുവാനുള്ള ശക്തി മനുഷ്യനില്ലെന്നും അതിമഹത്തായ ഒരു ചൈതന്യത്തിന്റെ ചെറിയ അംശം മാത്രമാണവനെന്നും നിത്യവും മനസ്സില്‍ ഉറപ്പിക്കുന്ന ഒരു കര്‍മ്മമാണിത്. അത്യദ്ഭുതമെന്നു പറയട്ടെ. പൂജാമന്ത്രങ്ങളെല്ലാം പൊതുവേ വേദമന്ത്രങ്ങളാണ്. ഇവയും വിശേഷതഃ സാവിത്രീം…. വിശേഷിച്ചും ഗായത്രി മന്ത്രവും അതിമഹത്തായ ചൈതന്യത്തെ സ്തുതിക്കുകയാണ് ചെയ്യുന്നത്. ഈ മഹത്‌ചൈതന്യം മന്ത്രപദങ്ങളിലൂടെ നാവില്‍ നിന്നുതിരുമ്പോള്‍ മനസ്സില്‍ വ്യക്തിയുടെ ഈശ്വരാംശവും, അതുപോലെ തനിക്കുള്ള പരിമിതികളുമാണ് മനനം ചെയ്യപ്പെടുന്നത്. ഇതാണല്ലോ പൂജയുടെ മനശ്ശാസ്ത്രം. വലിയ പ്രപഞ്ചത്തിന്റെ ചെറിയാംശമാണെന്നറിയുവാനും അതനുഭവിച്ച് സ്വയം നിയന്ത്രിക്കുവാനുമുള്ള അവസരം അവന് ലഭിക്കുന്നു.

ധ്യാനം: രാത്രിയില്‍ പൂര്‍ണവിശ്രമത്തിനുശേഷം ശരീരം ഊര്‍ജ്ജവത്താകുന്ന കര്‍മ്മമാണ് മേല്‍ വിവരിച്ച ആചാരങ്ങള്‍. പക്ഷേ മനസ്സിന്റേയും ബുദ്ധിയുടേയും ശക്തി നേടിയെടുക്കുവാന്‍ ഒരൊറ്റമാര്‍ഗമേ ആധുനികശാസ്ത്രത്തിനും ഉപദേശിക്കുവാനുള്ളൂ-ധ്യാനത്തിന്റേതായ മാര്‍ഗം-ധ്യാനം ഭാരതീയം മാത്രമാണ്. അത് ക്രൈസ്തവ ലോകംപോലും ഏറ്റുവാങ്ങിയിരിക്കുന്നു. മനസ്സിനെ (ഏകാഗ്ര) ബിന്ദുവില്‍ കേന്ദ്രീകരിച്ച് മറ്റെല്ലാ ചിന്തകളില്‍നിന്നും മോചിപ്പിക്കുന്നതാണ് ധ്യാനം. ഗാഢമായി ധ്യാനനിരതനാകുമ്പോള്‍ മസ്തിഷ്‌കത്തിലെ ബീറ്റ തരംഗങ്ങള്‍, ആല്‍ഫാ, ഗാമാ, ഡെല്‍റ്റ, തീറ്റ എന്നീ നിലവാരത്തിലുള്ള തരംഗങ്ങളായി മാറുന്നു. ഈ മസ്തിഷ്‌കത്തെ അനേകം മടങ്ങ് പ്രവര്‍ത്തനനിരതമാക്കുന്നുവെന്ന് ആധുനിക ശാസ്ത്രം ഇഇജി പഠനത്തിലൂടെയും തെളിയിച്ചിരിക്കുന്നു. ധ്യാനത്തിന്റെ ശാസ്ത്രീയതയ്‌ക്ക് അംഗീകാരമാണ് അടുത്തകാലത്തായി അമേരിക്കയിലെ യൂണിവേഴ്‌സിറ്റി അംഗീകൃത മെഡിക്കല്‍ പുസ്തകങ്ങളിലെല്ലാം ധ്യാനത്തെക്കുറിച്ച് സവിസ്തരം ശാസ്ത്രീയമായി പ്രതിപാദിക്കണമെന്ന നിബന്ധന.

മന്ത്രാലാപനം: മന്ത്രങ്ങള്‍ നമ്മുടെ ആചാരങ്ങളുടെ ഭാഗമാണ്. വേദമന്ത്രങ്ങള്‍ ശ്രുതിയോടുകൂടി ചൊല്ലുന്നു. സഹസ്രനാമംപോലുള്ള പുരാണമന്ത്രങ്ങള്‍ ശ്രുതിയില്ലാതെയും ചൊല്ലാം. ശരീരത്തിന്റെ നാഡികളില്‍ ഈ മന്ത്രങ്ങളുണ്ടാക്കുവാന്‍ സാധിക്കുന്ന ചലനത്തെക്കുറിച്ച് ഗഹനമായ പഠനങ്ങള്‍ നടന്നുവരുന്നു. ഇത്തരം മന്ത്രാലാപനത്തിന്റെ ശാസ്ത്രീയ നേട്ടങ്ങളുടെ പഠനങ്ങള്‍ നടത്തുന്ന വന്‍ പ്രൊജക്ടുകള്‍/വിഭാഗങ്ങള്‍ കേംബ്രിഡ്ജ്, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലകളില്‍ പോലുമുണ്ടത്രെ. ഈ പഠനങ്ങളെ സൈക്കോ ലിംഗ്വിസ്റ്റിക് ഇഫക്റ്റ്‌സ് എന്നും ന്യൂറോ ലിംഗ്വിസ്റ്റിക് ഇഫക്ട് എന്നും അറിയപ്പെടുന്നു. മനുഷ്യമസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനശേഷി (പ്രായോഗികതലത്തില്‍) ഉയര്‍ത്തുവാന്‍ മൃത്യുഞ്ജയ മന്ത്രത്തിനുള്ള കഴിവ് പോലും ഗഹനമായ പഠന-നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്നു. (മന്ത്രം: ത്ര്യംബകം യജാമഹേ സുഗന്ധിം പുഷ്ടി വര്‍ധനം, ഉര്‍വാരുകമിവ ബന്ധനാത് മൃത്യോര്‍ മുക്ഷീയമാമൃതാത്). ഇതില്‍നിന്ന് മനസ്സിലാകുന്നത് പ്രഭാതത്തിലുള്ള നാമജപം, മന്ത്രാലാപനം ഇവയ്‌ക്ക് ഏറെ ശാസ്ത്രീയ മഹത്വമുണ്ടെന്നാണ്.

പ്രഭാതവന്ദനം: മേല്‍ വിവരിച്ചതെല്ലാം പ്രഭാതസന്ധ്യയിലെ ആചാരങ്ങളാണ്. മനുഷ്യ ശരീരത്തില്‍ സന്ധികള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ശരീരസന്ധികളിലുണ്ടാകുന്ന ചെറിയ ക്ഷതംപോലും കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കാം. അതുപോലെ നമ്മുടെ നിത്യജീവിതത്തില്‍ ശരീരത്തിനും മനസ്സിനും സ്വാധീമുണ്ടാക്കുന്ന മൂന്നു സന്ധികളുണ്ട്. പ്രഭാതസന്ധി, മധ്യാഹ്നസന്ധി, സായംസന്ധി. ഇരുട്ടില്‍നിന്നും വിശ്രമത്തില്‍നിന്നും പ്രകാശത്തിലേക്കും പരിശ്രമത്തിലേക്കുമുള്ള വ്യതിയാനമാണ് രാത്രിക്കുശേഷം വരുന്ന പ്രഭാതസന്ധ്യ. മനുഷ്യന്‍ നിത്യവും അഭിമുഖീകരിക്കുന്ന ഈ പ്രകൃതിയുടെ പ്രതിഭാസം ഒരു പ്രശ്‌നവും സൃഷ്ടിക്കാതെ നന്മനിറഞ്ഞതാക്കിത്തീര്‍ക്കുവാനാണ് പ്രഭാതസന്ധ്യാവന്ദനം നടത്തുന്നത്. ശാസ്ത്രീയമായി വ്യാഖ്യാനിച്ചാല്‍ മനസ്സിന്റെയും ശരീരത്തിന്റെയും നന്മയ്‌ക്കായിട്ടുള്ള ഒരു ആചാരമാണ് പ്രഭാതകര്‍മ്മങ്ങളിലുടനീളമുള്ളത്.

തീര്‍ത്ഥം സേവിക്കല്‍: ഈശ്വരീയമായ കര്‍മ്മത്തിനുശേഷം കഴിക്കുന്ന തുളസി തുടങ്ങിയ ഔഷധികള്‍ അടങ്ങിയ തീര്‍ത്ഥമാണെങ്കില്‍ അതില്‍ ശരീരനന്മയ്‌ക്കാവശ്യമായ ഔഷധമൂല്യങ്ങളുണ്ട്. ഇവ രക്തചംക്രമണത്തെ വര്‍ധിപ്പിച്ച് രക്തത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുവാന്‍ സഹായിക്കുന്നു. ധാരാളം ജലം കുടിക്കുക എന്നതിലും ശാസ്ത്രീയമായൊരുവിവരണം ഉണ്ട്. രക്തത്തില്‍ അമിതമായിട്ടടിഞ്ഞിരിക്കുന്ന യൂറിയയും ലവണങ്ങളും, വളരെ എളുപ്പത്തില്‍ കിഡ്‌നിയിലൂടെ അരിച്ചു നീക്കം ചെയ്യുന്നതിന് ഈ ജലപാനം അത്യുത്തമമാണ്. അതായത് ശുദ്ധീകരണം നടക്കുന്നു.

ക്ഷേത്രദര്‍ശനം: ക്ഷേത്രാചാരങ്ങളെക്കുറിച്ച് അന്യത്ര വിവരിക്കുന്നുണ്ട്. പ്രഭാതകൃത്യങ്ങളിലെ ക്ഷേത്രദര്‍ശനം, ശരീരവ്യായാമം, ഏകാന്തചിന്ത, പ്രതിദിന കര്‍മ്മനിര്‍വഹണത്തിനുള്ള തയ്യാറെടുപ്പ് ഇവയ്‌ക്ക് ഏറെ പ്രയോജനപ്പെടുന്നു. പ്രഭാതത്തിലെ ക്ഷേത്രദര്‍ശനയാത്രയ്‌ക്ക് വ്യായാമലക്ഷ്യവുമുണ്ട്. ചലനാത്മകമായ ലോകത്തില്‍ ഇന്നലേയ്‌ക്കും ഇന്നിനുമിടക്ക് നടന്നത് എന്താണെന്നറിയാന്‍ പ്രഭാതത്തിലെ ക്ഷേത്രയാത്രയില്‍ ബന്ധപ്പെടുന്നവരില്‍നിന്ന് നമുക്ക് സാധിക്കുന്നു.

അതിവ്യായാമമതകാസോ

ജ്വരം ഛര്‍ദ്ദിശ്ച ജായതേ

ഹൃദയാദുപരോധശ്ച……………. അതിവ്യായാമ ലക്ഷണം.

അമിതമായ (ഓടുന്നപോലുള്ള) വ്യായാമം (കഠിനവ്യായാമം) ജ്വരവും ഛര്‍ദ്ദിയും, ഹൃദയാഘാതവും ഉണ്ടാകുന്നതിന് കാരണമാകുന്നു. അതിനാല്‍ മിതവ്യായാമമായ ക്ഷേത്രദര്‍ശന സഞ്ചാരം, രാവിലെ ശരീരത്തെയും മനസ്സിനെയും സംതൃപ്തമാക്കുന്നു.

സൂര്യ നമസ്‌കാരം: ഭാരതീയ ആചാരങ്ങളില്‍ സൂര്യനമസ്‌കാരത്തിന് അതിപ്രധാനമായ സ്ഥാനമാണുള്ളത്. സൂര്യനമസ്‌കാരത്തിന്റെ പത്ത് ഭാഗങ്ങള്‍ പത്ത് യോഗാസനങ്ങളാണ്. ശരീരത്തിലെ ഏതാണ്ട് എല്ലാ അസ്ഥിസന്ധികളും മിതവായ നിലവാരത്തില്‍ വ്യക്തമായ ചലനത്തിന് വിധേയമാകുന്ന ഒരേ ഒരു വ്യായാമമാണ് സൂര്യനമസ്‌കാരം. അത്യാധുനിക ചികിത്സാ സമ്പ്രദായങ്ങളില്‍പ്പോലും പ്രഭാതത്തില്‍ സൂര്യനമസ്‌കാരം നടത്തേണ്ടതാണെന്ന് ഉപദേശിക്കാറുണ്ട്. പ്രഭാതസന്ധ്യയിലെ ഇളം സൂര്യരശ്മി ശരീരത്തിലെ ത്വക്കിലെ വിറ്റമിന്‍ ഡി ഉല്‍പ്പാദനത്തിലും അതിലൂടെ ശരീരത്തിലെ കാത്സ്യം അത്യുത്തമമായ ഒരു ആത്മീയ ശാരീരിക വ്യായാമമാണ് സൂര്യനമസ്‌കാരം. സൂര്യന്റെ പര്യായപദങ്ങള്‍ നാമമായി ചൊല്ലിയാണ് സൂര്യനമസ്‌കാരം അനുഷ്ഠിക്കാറുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ
India

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

Kerala

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

News

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 18 പേർ കൊല്ലപ്പെട്ടു

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.