കുണ്ടറ: ബിജെപി ജില്ലാകമ്മിറ്റി യോഗം സംസ്ഥാന സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചവറ കെഎംഎംഎല്‍ യൂണിറ്റിലേക്കുള്ള ഇരുമ്പുപാലം തകര്‍ന്ന് മൂന്നുപേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കു പറ്റാനുള്ള സാഹചര്യത്തെപ്പറ്റി അന്വേഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കൊല്ലം ട്രിനിറ്റി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഗൗരിനേഘയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നും കുറ്റക്കാരായ അദ്ധ്യാപകരെ മാനേജ്‌മെന്റും പോലീസും സംരക്ഷിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.
ജില്ലയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തുന്ന ആക്രമണങ്ങളില്‍ യോഗം ശക്തമായി പ്രതിഷേധിച്ചു. സംസ്ഥാന നേതാക്കളായ ബി.രാധാമണി, എം.എസ്. ശ്യാംകുമാര്‍, എം.എസ്.കുമാര്‍, വെള്ളിയാംകുളം പരമേശ്വരന്‍, എല്‍. പദ്മകുമാര്‍, ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥന്‍, ചന്ദ്രമോഹന്‍, വയയ്‌ക്കല്‍ സോമന്‍, ജി ഗോപകുമാര്‍, അനില്‍ വാഴപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
















