Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശൂരനാട്ട് സിപിഎമ്മില്‍ കലാപം രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2017, 02:23 pm IST
in Kollam

കുന്നത്തൂര്‍: വിഭാഗീയതയും ചേരിതിരിവും രൂക്ഷമായ സിപിഎം ശൂരനാട് ഏരിയാ കമ്മിറ്റികളുടെ കീഴിലുള്ള ലോക്കല്‍കമ്മിറ്റികളില്‍ കലാപം രൂക്ഷമാകുന്നു. വിഎസ് പക്ഷത്തിന് ഏറെ സ്വാധീനമുള്ള ഇവിടെ പിണറായിപക്ഷത്തിന് കറിവേപ്പിലയുടെ സ്ഥാനം മാത്രമാണ് നല്‍കുന്നതെന്ന് ആരോപിച്ചാണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്.

ഇരുപക്ഷവും തമ്മിലുള്ള വിഴുപ്പലക്കലും പോര്‍വിളിയും കയ്യാങ്കളിയും പലപ്പോഴും പ്രദേശത്തെ സമാധാന അന്തരീക്ഷത്തിനു പോലും ഭീഷണിയായി മാറുന്നു. ശൂരനാട് മേഖലയില്‍ സിപിഎം ലോക്കല്‍ സമ്മേളനമെന്നു കേട്ടാല്‍ പോലും ജനങ്ങള്‍ക്ക് ഇപ്പോള്‍ ഭയമാണ്.

ഇന്നലെ നടന്ന ശൂരനാട് തെക്ക് കിഴക്ക് ലോക്കല്‍ സമ്മേളനവും കലാപക്കൊടി ഉയര്‍ത്തിയാണ് അവസാനിച്ചത്. എല്‍സി സെക്രട്ടറിയെ തെരഞ്ഞെടുക്കാന്‍ പോലും കഴിയാതിരുന്ന ശൂരനാട് തെക്ക് പടിഞ്ഞാറ് ലോക്കല്‍ സമ്മേളനത്തിനു സമാനമായ സംഭവവികാസങ്ങളാണ് ഇവിടെയും അരങ്ങേറിയത്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ നിന്നും അടുത്തിടെ സിപിഎമ്മിലെത്തിയ കെ.കെ.ഡാനിയേലിനെ പ്രസിഡീയത്തില്‍ പങ്കെടുപ്പിച്ചത് അംഗങ്ങള്‍ ചോദ്യം ചെയ്തുകൊണ്ടാണ് ബഹളത്തിനു തുടക്കം കുറിച്ചത്. കര്‍ഷക സംഘത്തിന്റെ ഭാരവാഹിയായ ഇദ്ദേഹത്തെ അര്‍ഹതയില്ലാത്ത സ്ഥാനത്ത് ഇരുത്തിയതായി ആരോപിച്ച് രൂക്ഷമായ ഭാഷയിലായിരുന്നു വിമര്‍ശനം. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ജില്ലാ പഞ്ചായത്തംഗവുമായ എം.ശിവശങ്കരപിള്ള, ജില്ലാ കമ്മിറ്റിയംഗവും മുന്‍ പിഎസ്‌സി ചെയര്‍മാനുമായ എം.ഗംഗാധരകുറുപ്പ്, ഏരിയാ സെക്രട്ടറി പി.ബി.സത്യദേവന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ സമ്മേളനത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ജില്ലാ കമ്മിറ്റിയംഗം എം.ശിവശങ്കരപ്പിള്ള അവതരിപ്പിച്ച പാനല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും മത്സരം ആവശ്യമാണെന്നും അംഗങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ നേതൃത്വം തയ്യാറായില്ല. ഇതിനിടെ കരിപ്പോന ബ്രാഞ്ച് അംഗം ശ്രീകുമാര്‍ മത്സരിക്കാന്‍ രംഗത്തെത്തി. നിലവിലെ എല്‍സി കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കപ്പെട്ട വിജയന്‍പിള്ള ഇദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിക്കുകയും രാജേഷ് പിന്താങ്ങുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ഇത് വാക്‌പ്പോരിന് ഇടയാക്കി. ജനാധിപത്യപരമായ പാനലാണ് തയ്യാറാക്കിയിരിക്കുന്നതെന്നും അംഗീകരിക്കണമെന്നും എം.ശിവശങ്കരപിള്ള ആവശ്യപ്പെട്ടത് ബഹളത്തിനിടയാക്കി. ഏതെങ്കിലും പാര്‍ട്ടിഅംഗം മത്സരിക്കാന്‍ തയ്യാറായി എത്തിയാല്‍ മത്സരം തന്നെ നടത്തണമെന്നതാണ് സിപിഎം നയം. എന്നാല്‍ ഇത് ശൂരനാട് തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ് എല്‍സികളില്‍ അനുവദിച്ചില്ല. ഇതിനെ തുടര്‍ന്ന് നേതൃത്വത്തെ വെല്ലുവിളിച്ചു കൊണ്ട് ആയിക്കുന്നം പടിഞ്ഞാറ്, കരിപ്പോന, ഇട്ടേക്കല്‍ അടക്കമുള്ള അഞ്ച് ബ്രാഞ്ച് കമ്മിറ്റികള്‍ സമ്മേളനം ബഹിഷ്‌ക്കരിക്കുകയായിരുന്നു. വിഎസ് പക്ഷത്തിന് സ്വാധീനമുള്ള ചെറിയ ബ്രാഞ്ചുകളില്‍ നിന്ന് ആവശ്യത്തിലധികം അംഗങ്ങളെ കുത്തിനിറച്ചിട്ടും വലിയ ബ്രാഞ്ചുകളില്‍ നിന്നും ഒരാളെ പോലും ഉള്‍പ്പെടുത്താന്‍ നേതൃത്വം തയ്യാറാകാതിരുന്നത് രൂക്ഷമായ എതിര്‍പ്പിന് ഇടയാക്കി. അതിനിടെ ശൂരനാട് തെക്ക് പടിഞ്ഞാറ് എല്‍സിയിലെ സംഭവ വികാസത്തിന്റെ പശ്ചാത്തലത്തില്‍ അതുല്‍മോഹനന്‍, മിഥുന്‍ എന്നീ രണ്ട് ഡിഫി പ്രവര്‍ത്തകരെ തെക്ക് കിഴക്ക് എല്‍സിയില്‍ ഉള്‍പ്പെടുത്തുകയുണ്ടായി. രൂക്ഷമായ വാക്കേറ്റത്തിനും ബഹിഷ്‌ക്കരണത്തിനുമൊടുവില്‍ പിണറായി പക്ഷത്തുനിന്നും വിഎസ് പക്ഷത്തേക്ക് മറുകണ്ടം ചാടിയ ശിവപ്രസാദ് സെക്രട്ടറിയാകുകയും ചെയ്തു. അഡ്വ.കെ.സോമപ്രസാദ് എംപിയുടെയും ഇ.കാസിമിന്റെയും അടുപ്പക്കാരനായിരുന്ന ശിവപ്രസാദ് സെക്രട്ടറിയാകുകയെന്ന ലക്ഷ്യത്തോടെയാണ് മറുകണ്ടം ചാടിയത്. ഇതിനാല്‍ സോമപ്രസാദിന്റെയും കാസിമിന്റയും ശത്രുപാളയത്തിലാണ് ഇപ്പോള്‍ ശിവപ്രസാദിന്റെ സ്ഥാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

madaya nirodana samithi
Kerala

തുടക്കം എല്‍ഡിഎഫ്, നടപ്പിലാക്കി യുഡിഎഫ്; മദ്യക്കമ്പനികള്‍ക്ക് വേണ്ടിയുള്ള ഇടത് – വലത് ഒത്തുകളി പുറത്ത്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആയിരാമത്തെ ചരക്ക് കപ്പല്‍ എംഎസ്‌സിയുടെ മദര്‍ഷിപ്പായ ലൂസിയാന
Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ചരക്കുകപ്പലുകളുടെ എണ്ണം 1000 പൂര്‍ത്തിയാക്കി എംഎസ്‌സി ലൂസിയാന

Kerala

മാസപ്പടിക്കേസ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പാളയം സന്തോഷ് വിദേശത്തേക്ക് കടന്നെന്ന് സൂചന

Kerala

കെ എസ് ആർ ടിസി സൗജന്യ യാത്രയ്‌ക്കിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണതിൽ അന്വേഷണം

Kerala

കോഴിക്കോട് സ്കൂളിൽ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ, സുഹൃത്ത് വെച്ചതാണെന്ന് മൊഴി

പുതിയ വാര്‍ത്തകള്‍

ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശിയത് ഇല്ലാത്ത പൊട്ടല്‍ ഉണ്ടെന്ന് കാട്ടി

ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ ചീഫ് ഗ്ലോബല്‍ അഫയേഴ്സ് ഓഫീസറും സിഒഒയുമായ ഫില്‍ ബാറ്റിയും ജനറല്‍ മാനേജരും സീനിയര്‍ റീജിയണല്‍ ഡയറക്ടറുമായ റിതിന്‍ മല്‍ഹോത്രയും ചേര്‍ന്ന് അമൃത വിശ്വവിദ്യാപീഠം പ്രോ വൈസ് ചാന്‍സലര്‍ ഡോ. മനീഷാ വിനോദിനി രമേശ്, അമൃത സ്‌കൂള്‍ ഓഫ് ബിസിനസ് ഡീന്‍ ഡോ. രഘു രാമന്‍ എന്നിവര്‍ക്ക് 2026ലെ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ സസ്‌റ്റൈനബിലിറ്റി ഇംപാക്ട് റേറ്റിങ്സ് അംഗീകാരം സമ്മാനിക്കുന്നു

ലോക സര്‍വകലാശാല റാങ്കിങ്ങില്‍ ചരിത്ര നേട്ടവുമായി അമൃത സര്‍വകലാശാല

1.പാര്‍ത്ഥിപ് പഠിച്ച കാര്‍മല്‍ സ്‌കൂളില്‍ മൃതദേഹം എത്തിച്ചപ്പോള്‍ വിതുമ്പുന്ന സഹപാഠികള്‍, 2. ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ പാര്‍ത്ഥിപിന്റെ ഭവനത്തിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു

കണ്ണീരണിഞ്ഞ് കടലാവിള സ്‌കൂള്‍ മുക്കോണിമുക്കിലെ അപകടം; പാര്‍ത്ഥിപിന് സഹപാഠികള്‍ വിടയേകി

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

പാക് വ്യോമാതിർത്തിയിൽ എയർ ഇന്ത്യ വിമാനം പ്രവേശിച്ച സംഭവം : പൈലറ്റുമാർക്കെതിരെ നടപടി

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.